---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയെ താലൂക്ക് ആശുപത്രിയുടെ രീതിയിലേക്ക് മാറ്റും; ഫാത്തിമ തഹിലിയ"
english_title: "Perambra Taluk Hospital will be converted to the style of a taluk hospital; Fathima Tahilia"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364885/perambra-taluk-hospital-will-be-converted-to-the-style-of-a-taluk-hospital-fathima-tahilia"
published_at: "2026-06-09T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27c5d5a37c8_yyyyyyyyyy.JPG"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയെ താലൂക്ക് ആശുപത്രിയുടെ രീതിയിലേക്ക് മാറ്റും; ഫാത്തിമ തഹിലിയ

> **Lead Summary:** **പേരാമ്പ്ര: **നാട്ടുകാരുടെ പരാതി മൂലം പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ അവസ്ഥ നേരില്‍ കണ്ട് മന:സിലാക്കാന്‍ ഫാത്തിമ തഹിലിയ പേരാമ്പ്ര താലൂക്ക് ആശുപത്രി സന്ദര്‍ശ്ശിച്ചു.

## Article Content

**പേരാമ്പ്ര: **നാട്ടുകാരുടെ പരാതി മൂലം പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ അവസ്ഥ നേരില്‍ കണ്ട് മന:സിലാക്കാന്‍ ഫാത്തിമ തഹിലിയ പേരാമ്പ്ര താലൂക്ക് ആശുപത്രി സന്ദര്‍ശ്ശിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയെ താലൂക്ക് ആശുപത്രിയുടെ രീതിയിലേക്ക് ആക്കി മാറ്റുമെന്ന് ഫാത്തിമ തഹിലയ എംഎല്‍എ പറഞ്ഞു. ഇപ്പോള്‍ പേരില്‍ മാത്രമാണ് താലൂക്ക് ആശുപത്രിയെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥയിലാണ് ഇപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം. കെട്ടിടം പണി തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തനം മന്ദഗതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടതെന്ന് അവര്‍ പറഞ്ഞു.

ആശുപത്രിയുടെ ശോച്യാവസ്ഥയും മറ്റും ആരോഗ്യ മന്ത്രിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ട്. അദ്ദേഹം ആശുപത്രി സന്ദര്‍ശിച്ച് സംവിധാനം ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ സംവിധാനം ഒരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചര്‍ച്ച നടത്തുമെന്നും ഫാത്തിമ തഹിലിയ പറഞ്ഞു.

ഇന്നലെ ഉച്ചയോടെ ആശുപത്രി സന്ദര്‍ശിച്ച എംഎല്‍എ ഫാത്തിമ തഹിലിയ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്‍കല്‍, ഊരാളുങ്കല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആശുപത്രിയിലേക്കുള്ള റോഡിന്റെ വീതി കുറവ് പ്രശ്‌നമാണ്. 5 മീറ്ററോളമാണ് ഇപ്പോഴത്തെ വീതി. 8 മീറ്റര്‍ വീതിയില്ലാതെ വലിയ വാഹനങ്ങള്‍ പോകാന്‍ പറ്റാത്ത അവസ്ഥയുണ്ട് ഇത് പരിഹരിക്കാന്‍ സംവിധാനം ഒരുക്കണം. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വിട്ടുകിട്ടാനുള്ള 2 ഏക്കര്‍ സ്ഥലം വിട്ടു കിട്ടിയാല്‍ മാത്രമേ മെച്ചപ്പെട്ട ഭൗതിക സൗകര്യം ഒരുക്കാന്‍ കഴിയൂ. ഇതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തും. എംഎല്‍എ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌റ് മിനി വട്ടക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ വി.എസ്. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വഹീദ, സ്ഥിരം സമിതി അധ്യക്ഷ യു. അനിത, അംഗങ്ങളായ രാജന്‍ മരുതേരി, എന്‍.പി. ബാബു, വി.ബി. രാജേഷ്, കെ.സി. ഗാന, കെ.കെ സുവര്‍ണ്ണ, സി ബിജു, ലിജി ഷിജു, ഇന്‍കല്‍ പ്രൊജക്ട് ഡയറക്ടര്‍ ടി.എം. ഷാനിത, യുഎല്‍സിസി പ്രോജക്ട് എന്‍ജിനീയര്‍ എം. സലീമ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364885/perambra-taluk-hospital-will-be-converted-to-the-style-of-a-taluk-hospital-fathima-tahilia)