---
title: "കടല്‍ പറഞ്ഞ കഥകള്‍ ; ചിത്ര പ്രദര്‍ശനം"
english_title: "Stories told by the sea; Picture exhibition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364895/stories-told-by-the-sea-picture-exhibition"
published_at: "2026-06-09T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27d0a0591f2_fayiz.JPG"
keywords: []
---

# കടല്‍ പറഞ്ഞ കഥകള്‍ ; ചിത്ര പ്രദര്‍ശനം

> **Lead Summary:** **മേപ്പയ്യൂര്‍:** സമുദ്ര ദിനത്തില്‍ കടലിന്റെ കഥാകാരനൊപ്പം മേപ്പയ്യൂര്‍ സലഫിയിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും. ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് മേപ്പയ്യൂര്‍ സലഫി ഐടിഇ ഫെയ്‌സ് കോടിക്കലിന്റെ സഹകരണത്തോടെ കടല്‍ പറഞ്ഞ കഥകള്‍ എന്ന പേരില്‍ കടലനുഭവങ്ങളുടെ അവതരണവും കടല്‍ വിഷയമായ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** സമുദ്ര ദിനത്തില്‍ കടലിന്റെ കഥാകാരനൊപ്പം മേപ്പയ്യൂര്‍ സലഫിയിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും. ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് മേപ്പയ്യൂര്‍ സലഫി ഐടിഇ ഫെയ്‌സ് കോടിക്കലിന്റെ സഹകരണത്തോടെ കടല്‍ പറഞ്ഞ കഥകള്‍ എന്ന പേരില്‍ കടലനുഭവങ്ങളുടെ അവതരണവും കടല്‍ വിഷയമായ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.

കോടിക്കല്‍ ഫേസ് ഹാളില്‍ നടന്ന പരിപാടി കടലിന്റെ കഥാകാരനും ചിത്രകാരനുമായ ഡോ: സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു. സലഫി ഐടി ഇ പ്രിന്‍സിപ്പാള്‍ അജയ് ആവള അധ്യത വഹിച്ചു. 

ചടങ്ങില്‍ മല്‍സ്യ തൊഴിലാളികളായ കാട്ടില്‍ വളപ്പില്‍ വേണു, മന്നത്ത് ജയചന്ദ്രന്‍ തുടങ്ങിയവര്‍ കടലനുഭവങ്ങള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമായ് പങ്കു വെച്ചു.

എന്‍.എം ലിയാഖത്ത്, പ്രൊഫ.സി.കെ ഹസ്സന്‍, പി.ടി സലിം, കെ.സീമ, കെ.സി രാജീവന്‍, വി.കെ സുരേഷ് കുമാര്‍, ഗീതാ ദേവി, വിദ്യാര്‍ത്ഥികളായ ഐശ്വര്യ, നിസാമുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എഫ്.എം നസീര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.ടി സലിം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364895/stories-told-by-the-sea-picture-exhibition)