---
title: "നാളികേര വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം; ബിജെപി"
english_title: "Government should take action to stop coconut price fall: BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364900/government-should-take-action-to-stop-coconut-price-fall-bjp"
published_at: "2026-06-09T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27d651417f8_ftttttttttttt.JPG"
keywords: []
---

# നാളികേര വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം; ബിജെപി

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാനത്ത് നാളികേരത്തിന്റെ വിലതകര്‍ച്ചയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വികരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി ജില്ല സെക്രട്ടറി കെ.കെ രജീഷ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **സംസ്ഥാനത്ത് നാളികേരത്തിന്റെ വിലതകര്‍ച്ചയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വികരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി ജില്ല സെക്രട്ടറി കെ.കെ രജീഷ് ആവശ്യപ്പെട്ടു.

നിലവിലുണ്ടായിരുന്ന വിലയുടെ പകുതി മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്നും തെങ്ങിന് വളമിടലും മറ്റ് കാര്‍ഷിക ജോലികളും നടത്തേണ്ട സമയത്ത് വിലതകര്‍ച്ച കര്‍ഷകരെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഇത് അടുത്ത വര്‍ഷത്തേക്കുള്ള ഉത്പാദനത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വന്‍കിട കച്ചവടക്കാര്‍ വിപണിയില്‍ നടത്തുന്ന സമ്മര്‍ദ്ധമാണ് ഇതിന് പിന്നിലെന്നും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ച് കര്‍ഷകരെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാവണമെന്നും കെകെ രജീഷ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364900/government-should-take-action-to-stop-coconut-price-fall-bjp)