---
title: "കേരള കര്‍ഷകത്തൊഴിലാളി യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി "
english_title: "Kerala Workers Union Kozhikode District Conference started in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36493/kerala-workers-union-kozhikode-district-conference-started-in-perambra"
published_at: "2022-04-08T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625000b207620_LJD1.jpg"
keywords: []
---

# കേരള കര്‍ഷകത്തൊഴിലാളി യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര** : കേരള കര്‍ഷകത്തൊഴിലാളി യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി.

## Article Content

**പേരാമ്പ്ര** : കേരള കര്‍ഷകത്തൊഴിലാളി യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി.

ഏപ്രില്‍ 7 വ്യാഴം വൈകുന്നേരം പേരാമ്പ്ര റീജണല്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ കെകെടിയു ജില്ലാ പ്രസിഡന്റ് കെ. രവീന്ദ്രന്‍ പതാക ഉയര്‍ത്തി.

ഇന്ന് കാലത്ത് എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് കര്‍ഷകര്‍ നിലനില്‍ക്കണമെങ്കില്‍ രാസവളങ്ങളുടെ വില കുറക്കണമെന്നും കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഷിക ലോണ്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷക കുടുംബങ്ങളുടെ ഉന്നമനത്തിനും ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ഓരോ കര്‍ഷക കുടുംബത്തിനും പ്രതിമാസം പതിനായിരം രൂപ മിനിമം വരുമാനം നല്‍കണമെന്നും വര്‍ഗ്ഗീസ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ മുതിര്‍ന്ന കര്‍ഷകത്തൊഴിലാളികളെ ആദരിച്ചു.

എല്‍ജെഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വത്സന്‍ മുഖ്യപ്രഭാഷണം നടത്തി.

എല്‍ജെഡി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ. സജീവന്‍, കെ.എം. കുഞ്ഞിരാമന്‍, ജില്ലാപഞ്ചായത്തംഗം എം.പി. അജിത എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചയര്‍മാന്‍ സി.ഡി. പ്രകാശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ കെ.എം. കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന് പ്രതിനിധി സമ്മേളനം കെ.കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.എം. നാണു അധ്യക്ഷത വഹിച്ചു. കെ.എം. കുഞ്ഞിരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സി. സുജിത്ത്, ജീജദാസ്, കെ.വി. ബാലന്‍, എന്‍.എം. അഷ്‌റഫ്, മുഹമ്മദ്കുട്ടി കൂടരഞ്ഞി, മൂലയില്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.എം. ഗോപാലന്‍ സ്വാഗതവും ഒ.എം. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36493/kerala-workers-union-kozhikode-district-conference-started-in-perambra)