---
title: "കൂത്താളിയില്‍ കുടുംബശ്രീ സിഡിഎസിന്റെ വിഷു, റംസാന്‍, ഈസ്റ്റര്‍ ചന്തക്ക് തുടക്കമായി"
english_title: "Kudumbasree CDS's Vishu, Ramadan and Easter bazaar kicks off in Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36500/kudumbasree-cdss-vishu-ramadan-and-easter-bazaar-kicks-off-in-koothali"
published_at: "2022-04-08T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62500912ca862_CHANTHA1.jpg"
keywords: []
---

# കൂത്താളിയില്‍ കുടുംബശ്രീ സിഡിഎസിന്റെ വിഷു, റംസാന്‍, ഈസ്റ്റര്‍ ചന്തക്ക് തുടക്കമായി

> **Lead Summary:** **കൂത്താളി** : കൂത്താളിയില്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വിഷു, റംസാന്‍, ഈസ്റ്റര്‍ ചന്ത ആരംഭിച്ചു.

## Article Content

**കൂത്താളി** : കൂത്താളിയില്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വിഷു, റംസാന്‍, ഈസ്റ്റര്‍ ചന്ത ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി.പി. സരള അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ്കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ഗോപി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നളിനി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. രാജശ്രീ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വി. രാഗിത, സാവിത്രി തുടങ്ങിയവര്‍ സംസാരിച്ചു.

ഏപ്രില്‍ 8 മുതല്‍ 12 വരെ കൂത്താളി ഇ എം എസ് ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചന്ത നടക്കുന്നത്.

സിഡിഎസ് അംഗവും സെക്രട്ടറിയുമായ സബിത സ്വാഗതവും സിഡിഎസ് എംഇ ഉപസമിതി കണ്‍വീനര്‍ നിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36500/kudumbasree-cdss-vishu-ramadan-and-easter-bazaar-kicks-off-in-koothali)