---
title: "മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇ - കാണിക്ക സമര്‍പ്പിച്ചു "
english_title: "E-gift presented at Moiloth Mahavishnu Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365041/e-gift-presented-at-moiloth-mahavishnu-temple"
published_at: "2026-06-10T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28f3322a077_kkkkkkkkkkkkkkk.jpg"
keywords: []
---

# മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇ - കാണിക്ക സമര്‍പ്പിച്ചു 

> **Lead Summary:** പേരാമ്പ്ര: വാല്യക്കോട് ത്യക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ കേരള ഗ്രാമീണ ബാങ്ക് പേരാമ്പ്ര ശാഖ ഇ- കാണിക്ക സമര്‍പ്പിച്ചു. ചീഫ് മാനേജര്‍ അംജത്ത് സലീമില്‍ നിന്നും പ്രസിഡന്റ് രാജന്‍ നന്ദനം ഏറ്റുവാങ്ങി.

## Article Content

പേരാമ്പ്ര: വാല്യക്കോട് ത്യക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ കേരള ഗ്രാമീണ ബാങ്ക് പേരാമ്പ്ര ശാഖ ഇ- കാണിക്ക സമര്‍പ്പിച്ചു. ചീഫ് മാനേജര്‍ അംജത്ത് സലീമില്‍ നിന്നും പ്രസിഡന്റ് രാജന്‍ നന്ദനം ഏറ്റുവാങ്ങി.

ക്ഷേത്രം മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി ആദ്യ കാണിക്ക സമര്‍പ്പിച്ചു. സെക്രട്ടറി ടി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ശാഖാ മാനേജര്‍ അനഘു മനോജ്, രാഹുല്‍ രാജ്, അജയ് ലാല്‍, കെ.കെ ബാലന്‍, കെ.എന്‍. ഷാജു, രമ ചെട്ടിയാംകണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365041/e-gift-presented-at-moiloth-mahavishnu-temple)