---
title: "ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ സംഗമവും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി "
english_title: "As part of the Azadi Ka Amrit Mahotsav, a gathering of beneficiaries and an awareness class were conducted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36507/as-part-of-the-azadi-ka-amrit-mahotsav-a-gathering-of-beneficiaries-and-an-awareness-class-were-conducted-at-perambra"
published_at: "2022-04-08T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250183582095_AZADI1.jpg"
keywords: []
---

# ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ സംഗമവും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി 

> **Lead Summary:** **പേരാമ്പ്ര** : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പിഎംഎവൈ (ജി) ആവാസ് പ്ലസ്സ് ഗുണഭോക്താക്കളുടെ സംഗമവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര** : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പിഎംഎവൈ (ജി) ആവാസ് പ്ലസ്സ് ഗുണഭോക്താക്കളുടെ സംഗമവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചു നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

ജോ. ബി ഡി ഒ (ഹൗസിംങ്) ബേബി ജോണ്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.

വൈസ് പ്രസിഡന്റ് പാത്തുമ്മ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്തംഗംങ്ങള്‍, ശശികുമാര്‍ പേരാമ്പ്ര, പി.കെ. രജിത, കെ.കെ. ലിസി, വഹീദ പാറേമല്‍, ഗിരിജ ശശി എന്നിവര്‍ സംസാരിച്ചു.

ചടങ്ങിന് ബിഡിഒ പി.വി. ബേബി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസര്‍ വി.കെ. സജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36507/as-part-of-the-azadi-ka-amrit-mahotsav-a-gathering-of-beneficiaries-and-an-awareness-class-were-conducted-at-perambra)