---
title: "കേരള കര്‍ഷസംഘം ബാലുശ്ശേരി ഏരിയാ സമ്മേളനം "
english_title: "Kerala Karsha Sangham Balussery Area Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365071/kerala-karsha-sangham-balussery-area-conference"
published_at: "2026-06-10T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a29062a8125b_nnnnnnnnnnnn.JPG"
keywords: []
---

# കേരള കര്‍ഷസംഘം ബാലുശ്ശേരി ഏരിയാ സമ്മേളനം 

> **Lead Summary:** **കൂരാച്ചുണ്ട് :** വന്യജീവി ആക്രമണങ്ങളില്‍ നിന്നും കൃഷിക്കാരെ സംരക്ഷിക്കണമെന്ന് കേരള കര്‍ഷസംഘം ബാലുശ്ശേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതോടൊപ്പം കൃഷിക്കാരുടെ ജീവനും നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നു കൂടി സമ്മേളനം ആവശ്യപ്പെട്ടു. കൂരാച്ചുണ്ട് അബ്ബാസ് ഓഡിറ്റോറിയത്തിലെ എംഎംഎസ്‌കറിയാമാസ്റ്റര്‍ നഗറില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ശശികോലാത്ത് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ എ ദിവാകരന്‍ പതാക ഉയര്‍ത്തി. പി നാസര്‍ രക്തസാക്ഷി പ്രമേയവും, സി.എച്ച് സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

## Article Content

**കൂരാച്ചുണ്ട് :** വന്യജീവി ആക്രമണങ്ങളില്‍ നിന്നും കൃഷിക്കാരെ സംരക്ഷിക്കണമെന്ന് കേരള കര്‍ഷസംഘം ബാലുശ്ശേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതോടൊപ്പം കൃഷിക്കാരുടെ ജീവനും നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നു കൂടി സമ്മേളനം ആവശ്യപ്പെട്ടു. കൂരാച്ചുണ്ട് അബ്ബാസ് ഓഡിറ്റോറിയത്തിലെ എംഎംഎസ്‌കറിയാമാസ്റ്റര്‍ നഗറില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ശശികോലാത്ത് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ എ ദിവാകരന്‍ പതാക ഉയര്‍ത്തി. പി നാസര്‍ രക്തസാക്ഷി പ്രമേയവും, സി.എച്ച് സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഏരിയാ സെക്രട്ടറി ഒള്ളൂര്‍ ദാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഇ പ്രേംകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും, പി.പി രവീന്ദ്രനാഥ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.എം ശ്രീധരന്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എന്‍.കെ കുഞ്ഞമ്മത് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി സി.എച്ച് സുരേഷ് പ്രസിഡന്റ്, എ.പി പ്രസന്ന, കെ പ്രകാശന്‍ വൈസ് പ്രസിഡന്റുമാര്‍, പി.പി രവീന്ദ്രനാഥ് സെക്രട്ടറി, കെ.വി ദാമോദരന്‍, എന്‍.കെ കുഞ്ഞമ്മത് ജോയന്റ് സെക്രട്ടറിമാര്‍, ശശികോലാത്ത് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365071/kerala-karsha-sangham-balussery-area-conference)