---
title: "ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു"
english_title: "Students who achieved high results were congratulated."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365253/students-who-achieved-high-results-were-congratulated"
published_at: "2026-06-11T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a4d0e76335_2_0000_ATTACH__copy.JPG"
keywords: []
---

# ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

> **Lead Summary:** **ചിങ്ങപുരം: **ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു, എസ്എസ്എല്‍സി, എല്‍എസ്എസ്, യു എസ്എസ് എന്നീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പരിപാടി കൊയിലാണ്ടി എംഎല്‍എ അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചിങ്ങപുരം: **ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു, എസ്എസ്എല്‍സി, എല്‍എസ്എസ്, യു എസ്എസ് എന്നീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പരിപാടി കൊയിലാണ്ടി എംഎല്‍എ അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

മൂടാടിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി അഖില അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അനസ് അണ്യാട്ട്, പിടിഎ പ്രസിഡണ്ട് അബ്ദുള്‍ കരീം ,പ്രധാനാധ്യാപിക ടി.ഒ സജിത, ഡെപ്യൂട്ടി എച്ച്എം ടി.സതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി. ശ്യാമള സ്വാഗതം പറഞ്ഞ സ്റ്റാഫ് സെക്രട്ടറി ആര്‍.എസ് രജീഷ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ചടങ്ങിന്റെ ഭാഗമായി സ്‌കൗട്ട്‌സ്, ഗൈഡ്‌സ് വിഭാഗങ്ങളില്‍ രാജ്യ പുരസ്‌കാര്‍ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

രാഷ്ട്രപതിയുടെ ധീരതക്കുള്ള അവാര്‍ഡ് മരണാനന്തര ബഹുമതിയായി ലഭിച്ച മുഹമ്മദ് മുഹ്സിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ നിവേദ്യക്കും, എന്‍എസ്എസ് യൂണിറ്റ് വിദ്യാലയത്തിലേക്ക് നല്‍കുന്ന ഫസ്റ്റ് എയിഡ് കിറ്റും ചടങ്ങില്‍ വെച്ച് എം എല്‍ എ പ്രിന്‍സിപ്പല്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365253/students-who-achieved-high-results-were-congratulated)