---
title: "ഇടി മിന്നലില്‍ പാലേരിയില്‍ പശുവും കുട്ടിയും ചത്തു "
english_title: "Cow and calf die in Paleri due to lightning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36526/cow-and-calf-die-in-paleri-due-to-lightning"
published_at: "2022-04-08T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62502d52cf307_SETHU.jpg"
keywords: []
---

# ഇടി മിന്നലില്‍ പാലേരിയില്‍ പശുവും കുട്ടിയും ചത്തു 

> **Lead Summary:** ** പേരാമ്പ്ര :** വേനല്‍ മഴയില്‍ പരക്കെ നാശം. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി പെയ്യുന്ന വേനല്‍ മഴയിലും കാറ്റിലും പരക്കെ നാശം. പേരാമ്പ്രയുടെ സമീപ പ്രദേശങ്ങളില്‍ വീടുകള്‍ക്കും കൃഷിക്കും കാറ്റില്‍ നാശം സംഭവിച്ചു.

## Article Content

** പേരാമ്പ്ര :** വേനല്‍ മഴയില്‍ പരക്കെ നാശം. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി പെയ്യുന്ന വേനല്‍ മഴയിലും കാറ്റിലും പരക്കെ നാശം. പേരാമ്പ്രയുടെ സമീപ പ്രദേശങ്ങളില്‍ വീടുകള്‍ക്കും കൃഷിക്കും കാറ്റില്‍ നാശം സംഭവിച്ചു.

ഇന്ന് ഉച്ചയോടെയും പേരാമ്പ്രയിലും പരിസരങ്ങളിലും ശക്തമായ മഴയും കാറ്റും ഇടി മിന്നലും ഉണ്ടായി. വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ പട്ടണത്തില്‍ സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നിലം പതിച്ചു.

പാലേരി കന്നാട്ടിയില്‍ ഇടി മിന്നലില്‍  പശുവും കുട്ടിയും ചത്തു. നടുക്കണ്ടി സേതുവിന്റെ തൊഴുത്തില്‍ കെട്ടിയ കറവപശുവും പത്ത് മാസം പ്രായമായ കിടാരിയുമാണ് മിന്നലേറ്റ് ചത്തത്. വൈകിട്ട് 3.30 ഓടെയാണ് സംഭവം. 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36526/cow-and-calf-die-in-paleri-due-to-lightning)