---
title: "പുഴയില്‍ ഒഴുക്കില്‍പെട്ട് അമ്മയും മകനും മരിച്ച സംഭവം; കുടുംബത്തിന് കൈത്താങ്ങേകാം"
english_title: "Mother and son drowned in river; family can help at kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365276/mother-and-son-drowned-in-river-family-can-help-at-kuttiyadi"
published_at: "2026-06-11T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a67ebf3528_subee.JPG"
keywords: []
---

# പുഴയില്‍ ഒഴുക്കില്‍പെട്ട് അമ്മയും മകനും മരിച്ച സംഭവം; കുടുംബത്തിന് കൈത്താങ്ങേകാം

> **Lead Summary:** കുറ്റ്യാടി : കുറ്റ്യാടി പുഴയില്‍ തോട്ടത്താംക്കണ്ടി ഭാഗത്ത് അമ്മയും മകനും ഒഴുക്കില്‍പെട്ട് മരിച്ച സംഭവത്തോടെ ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങേകാന്‍ ധനസഹായ കമ്മിറ്റി രൂപീകരിച്ചു. ജൂണ്‍ 6 നാണ് നാടിനെ നടുക്കിയ സംഭവം. കൈതേരിമുക്ക് മോങ്ങന്‍പാറ ഭാഗത്ത് അലക്കാന്‍ പോയ അണ്ടിക്കുന്നുമ്മല്‍ സുധീഷിന്റെ ഭാര്യ രമ്യ യും മകന്‍ കുന്നശ്ശേരി ഗവ എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശിവനന്ദുമാണ് ഒഴുക്കില്‍പെട്ട് മരിച്ചത്.

## Article Content

കുറ്റ്യാടി : കുറ്റ്യാടി പുഴയില്‍ തോട്ടത്താംക്കണ്ടി ഭാഗത്ത് അമ്മയും മകനും ഒഴുക്കില്‍പെട്ട് മരിച്ച സംഭവത്തോടെ ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങേകാന്‍ ധനസഹായ കമ്മിറ്റി രൂപീകരിച്ചു. ജൂണ്‍ 6 നാണ് നാടിനെ നടുക്കിയ സംഭവം. കൈതേരിമുക്ക് മോങ്ങന്‍പാറ ഭാഗത്ത് അലക്കാന്‍ പോയ അണ്ടിക്കുന്നുമ്മല്‍ സുധീഷിന്റെ ഭാര്യ രമ്യ യും മകന്‍ കുന്നശ്ശേരി ഗവ എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശിവനന്ദുമാണ് ഒഴുക്കില്‍പെട്ട് മരിച്ചത്.

രമ്യ അലക്കുന്നതിനിടയില്‍ മകന്‍ ഒഴുക്കില്‍ പെട്ടത് കണ്ട് മകനെ രക്ഷിക്കാന്‍ വേണ്ടി പുഴയില്‍ ഇറങ്ങുകയായിരുന്നു. മകനോടൊപ്പം രമ്യയും ഒഴുക്കില്‍ പെട്ടു. ഓടി കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നി രക്ഷാസേനാ അംഗങ്ങളും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രമ്യ കടിയങ്ങാട് സ്വകാര്യ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായിരുന്നു.

ഇരുവരുടെയും മരണത്തോടെ കുടുംബം തകര്‍ച്ചയുടെ വക്കിലാണ്. കുടുംബത്തിന് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹായക്കുറി സംഘടിപ്പിക്കുന്നത്. നിലവില്‍ സുഭീഷിന് സ്വന്തമായി താമസിക്കാനായി സുരക്ഷിതമായ ഒരു വീട് ഇല്ല. സുഭീഷിന്റെ കുടുംബത്തിന് ഒരു സുരക്ഷിത ഭവനം നിര്‍മ്മിക്കുന്നതിനായുള്ള ധനസമാഹരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് സഹായക്കുറി സംഘടിപ്പിക്കുകയാണ്.

സുമനസ്സുകളുടെ ഉദാരമായ സഹായവും സഹകരണവും ഈ കുടുംബത്തിന് ആവശ്യമാണ്. ചെറിയൊരു സംഭാവന പോലും ഒരു കുടുംബത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ സഹായകരമാകും. അതിനാലാണ് ജൂണ്‍ 14 ന് പകല്‍ 2 മണി മുതല്‍ രാത്രി 10 മണി വരെ തോട്ടത്താംകണ്ടിയില്‍ വെച്ച് സഹായക്കുറി നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365276/mother-and-son-drowned-in-river-family-can-help-at-kuttiyadi)