---
title: "ചങ്ങരോത്ത് ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി"
english_title: "Dengue prevention activities intensified in Changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365327/dengue-prevention-activities-intensified-in-changaroth"
published_at: "2026-06-11T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a861a8391e_2_0000_ATTACH__copy.JPG"
keywords: []
---

# ചങ്ങരോത്ത് ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

> **Lead Summary:** **കടിയങ്ങാട്: **ചങ്ങരോത്ത് ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.

## Article Content

**കടിയങ്ങാട്: **ചങ്ങരോത്ത് ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.

വാര്‍ഡില്‍ ഒരു ദിനം ക്യാംപയിന്റെയും 'ഉറവിടം തേടി ഉറവിട നശീകരണ പരിപാടിയുടെയും ഭാഗമായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വ്യാപക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

നാലാം വാര്‍ഡില്‍ നടന്ന 'വാര്‍ഡില്‍ ഒരു ദിനം ഉറവിടം തേടി' പരിപാടി ഗ്രാമ പഞ്ചായത്തംഗം പുഷ്പ ഉദ്ഘാടനം ചെയ്തു. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ ഫോഗിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി.

പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കൊതുക് വളരുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.രാജേഷ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ ബോധവത്കരണ നോട്ടീസുകളും വിതരണം ചെയ്തു. 

ജെ.എച്ച്.ഐ. മഹേഷ് കുട്ടമ്പത്ത്, സ്വപ്ന, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365327/dengue-prevention-activities-intensified-in-changaroth)