---
title: "പേരാമ്പ്രയിലെ യു.ഡി.എഫ് വിജയം മലയോര മേഖലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരും: മുസ്ലിം ലീഗ്"
english_title: "UDF victory in Perambra will strengthen the development drive of the hilly region: Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365343/udf-victory-in-perambra-will-strengthen-the-development-drive-of-the-hilly-region-muslim-league"
published_at: "2026-06-11T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a926e73406_fathima_thahl.jpg"
keywords: []
---

# പേരാമ്പ്രയിലെ യു.ഡി.എഫ് വിജയം മലയോര മേഖലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരും: മുസ്ലിം ലീഗ്

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര അസംബ്ലി മണ്ഡലത്തില്‍ യു.ഡി.എഫ് നേടിയ ചരിത്ര വിജയം മലയോര മേഖലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരുമെന്ന് പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര അസംബ്ലി മണ്ഡലത്തില്‍ യു.ഡി.എഫ് നേടിയ ചരിത്ര വിജയം മലയോര മേഖലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരുമെന്ന് പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.

46 വര്‍ഷത്തെ വികസന മുരടിപ്പിന് അന്ത്യം കുറിച്ച് സി.പി.എമ്മിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും പേരാമ്പ്രയെ മോചിപ്പിച്ച വോട്ടര്‍മാരെ യോഗം ഹാര്‍ദ്ദമായി അഭിനന്ദിച്ചു.

വര്‍ഗീയ കാര്‍ഡിറക്കി വോട്ടു പിടിക്കാന്‍ ശ്രമിച്ച സി.പി.എമ്മിന്റെ കുത്സിത നീക്കങ്ങളെ ചെറുത്തു തോല്‍പിച്ചതിലൂടെ ഈ മണ്ണിന്റെ മഹത്തായ മതേതര പൈതൃകമാണ് നാട് ഉയര്‍ത്തിപ്പിടിച്ചതെന്ന് യോഗം വിലയിരുത്തി.

യോഗം ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം  ചെയ്തു  നിയോജക മണ്ഡലം  പ്രസിഡന്റ് ആര്‍ .കെ മുനീര്‍ അധ്യക്ഷത വഹിച്ചു. . അഡ്വ. ഫാത്തിമ തഹ്‌ലിയ എം.എല്‍.എ മുഖ്യാതിഥിയായി .

എസ്.പി കുഞ്ഞമ്മദ്, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി , കല്ലൂര്‍ മുഹമ്മദലി, ഒ. മമ്മു, മുനീര്‍ കുളങ്ങര, പുതുക്കുടി അബ്ദുറഹിമാന്‍ , പി.ടി അഷ്‌റഫ്, വി.പി റിയാസ് സലാം, ടി.പി മുഹമ്മദ്, സി.എച്ച് ഇബ്രാഹീം കുട്ടി, കെ.ടി അബ്ദുല്‍ ലത്തീഫ് , ടി.കെ ഇബ്രാഹീം, എസ്.കെ അസയിനാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365343/udf-victory-in-perambra-will-strengthen-the-development-drive-of-the-hilly-region-muslim-league)