---
title: "മൂടാടിയില്‍ യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ച നിലയില്‍ "
english_title: "A young man and a young woman were hit and killed by a train in Mudadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36544/a-young-man-and-a-young-woman-were-hit-and-killed-by-a-train-in-mudadi"
published_at: "2022-04-08T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മൂടാടിയില്‍ യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ച നിലയില്‍ 

> **Lead Summary:** **കൊയിലാണ്ടി: **മൂടാടിയില്‍ യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനു സമീപം നരിക്കുനി ഭാഗത്താണ് സംഭവം.

## Article Content

**കൊയിലാണ്ടി: **മൂടാടിയില്‍ യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനു സമീപം നരിക്കുനി ഭാഗത്താണ് സംഭവം.

മുചുകുന്ന് കൊളങ്ങരോത്ത് റിനീഷ്(34), വിയ്യൂര്‍ മണക്കുളം കുനി ഷിജി (38) യെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രണ്ട് മണിയോടെയാണ് റെയില്‍വെ ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്തിയത്.

ഷിജിയെ കഴിഞ്ഞ ഫിബ്രവരി മാസം മുതല്‍ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

രാഘവന്‍ നായരുടെയും രാധയുടെയും മകനാണ് മിലിറ്ററി ഉദ്യോഗസ്ഥനാത റിനീഷ്. ഭാര്യ: പരേതയായ ബാനിരശ്മി. മകള്‍: ശ്രീമോള്‍.

സഹോദരങ്ങള്‍: രണ്‍ജ്ഞിത്ത് (മില്‍ട്രി), രാഗേഷ്. വിയ്യൂര്‍ മണക്കുളം കുനി ശിവദാസന്റെ ഭാര്യയാണ് ഷിജി. പരേതനായ നാരായണന്റെയും നാരായണിയുടെയും മകളാണ് ഷിജി.

മകന്‍ ആദിത്യന്‍. സഹോദരന്‍: ഷിജു. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളെജിലെക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36544/a-young-man-and-a-young-woman-were-hit-and-killed-by-a-train-in-mudadi)