---
title: " ചെണ്ടുമല്ലി തൈ വിതരണോദ്ഘാടനം സംഘടിപ്പിച്ചു"
english_title: "Inauguration of the distribution of chendu malli seedlings was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365468/inauguration-of-the-distribution-of-chendu-malli-seedlings-was-organized"
published_at: "2026-06-12T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b9f3866218_frrrrrrrrrr.jpg"
keywords: []
---

#  ചെണ്ടുമല്ലി തൈ വിതരണോദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **കോട്ടൂര്‍:** 2026-27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്തും കോട്ടൂര്‍ കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന ചെണ്ടുമല്ലി കൃഷി പദ്ധതിയുടെ തൈ വിതരണോദ്ഘാടനം നടന്നു. ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ പൂക്കൃഷി വ്യാപിപ്പിക്കുന്നതിനും വനിതാ സംഘങ്ങള്‍ക്ക് അധിക വരുമാന മാര്‍ഗം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

## Article Content

**കോട്ടൂര്‍:** 2026-27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്തും കോട്ടൂര്‍ കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന ചെണ്ടുമല്ലി കൃഷി പദ്ധതിയുടെ തൈ വിതരണോദ്ഘാടനം നടന്നു. ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ പൂക്കൃഷി വ്യാപിപ്പിക്കുന്നതിനും വനിതാ സംഘങ്ങള്‍ക്ക് അധിക വരുമാന മാര്‍ഗം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സിനി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എം.കെ മറിയുമ്മ സ്വാഗതം ആശംസിക്കുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ കുടുംബശ്രീ, ജെഎല്‍ജി ഗ്രൂപ്പുകള്‍ക്കായി ചെണ്ടുമല്ലി കൃഷിയുടെ ശാസ്ത്രീയ രീതികളെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഒ.എം ഷില്‍ന എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ആബിത, വി മമ്മുക്കുട്ടി, കെ രാഘവന്‍, യു.എം ഷീന, ഷീബ ഊരാണ്ടിയില്‍, കൃഷി അസിസ്റ്റന്റ് അബ്ദുള്‍ ഖാദര്‍, സുനിത കുമാരി, പി സോന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365468/inauguration-of-the-distribution-of-chendu-malli-seedlings-was-organized)