---
title: "ലോകകപ്പ് ഫുട്‌ബോളിന് ആവേശകരമായ വരവേല്‍പ്പ് നല്‍കി ഡിവൈഎഫ്‌ഐ"
english_title: "DYFI gives World Cup football a rousing welcome"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365475/dyfi-gives-world-cup-football-a-rousing-welcome"
published_at: "2026-06-12T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ba329214a0_2_0000_ATTACH__copy.JPG"
keywords: []
---

# ലോകകപ്പ് ഫുട്‌ബോളിന് ആവേശകരമായ വരവേല്‍പ്പ് നല്‍കി ഡിവൈഎഫ്‌ഐ

> **Lead Summary:** **പേരാമ്പ്ര: **ലോകകപ്പ് ഫുട്‌ബോളിന് പേരാമ്പ്രയില്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി. ഡിവൈഎഫ്‌ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 'വെല്‍ക്കം വേള്‍ഡ് കപ്പ്' എന്ന പേരില്‍ പേരാമ്പ്ര ടൗണിലൂടെ ഡിജെ റാലി സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **ലോകകപ്പ് ഫുട്‌ബോളിന് പേരാമ്പ്രയില്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി. ഡിവൈഎഫ്‌ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 'വെല്‍ക്കം വേള്‍ഡ് കപ്പ്' എന്ന പേരില്‍ പേരാമ്പ്ര ടൗണിലൂടെ ഡിജെ റാലി സംഘടിപ്പിച്ചത്.

വിവിധ ടീമുകളുടെ ജേഴ്‌സികളും കൊടികളുമായി നിരവധി ആരാധകര്‍ പരിപാടിയില്‍ പങ്കെടുത്തു.യുവസമൂഹത്തില്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളിലുള്ള താല്പര്യം വര്‍ധിപ്പിക്കാനും പുതിയ കാലത്തെ ചെറുപ്പക്കാരെ മറ്റു ലഹരികളില്‍ നിന്നകറ്റി കളിയെ ലഹരിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.

ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എം.എം.ജിജേഷ്, ബ്ലോക്ക് സെക്രട്ടറി സി.കെ രൂപേഷ്, പ്രസിഡന്റ് കെ.വി അനുരാഗ്, ട്രഷറര്‍ ആര്‍ സിദ്ധാര്‍ത്ഥ്, ആര്‍ ബിനില്‍രാജ്, എം.എം അതുല്‍ദാസ്, പി.പി സമീര്‍, കെ.കെ അനൂജ, കെ.പി അഖിലേഷ്, കെ.കെ അമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365475/dyfi-gives-world-cup-football-a-rousing-welcome)