---
title: "ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തെ വരവേറ്റ് വാല്യക്കോട് എയുപി സ്‌കൂള്‍ "
english_title: "Valyacode AUP School welcomes FIFA World Cup football match"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365504/valyacode-aup-school-welcomes-fifa-world-cup-football-match"
published_at: "2026-06-12T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bb2c5d9fe3_hhhhhhhhhhh.jpg"
keywords: []
---

# ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തെ വരവേറ്റ് വാല്യക്കോട് എയുപി സ്‌കൂള്‍ 

> **Lead Summary:** പേരാമ്പ്ര: ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തെ വരവേറ്റ് വാല്യക്കോട് എയുപി സ്‌കൂള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഒരുലോകം ഒരു പന്ത് ഒരു സ്വപ്നം മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ വിളംബര റാലി നടത്തി.

## Article Content

പേരാമ്പ്ര: ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തെ വരവേറ്റ് വാല്യക്കോട് എയുപി സ്‌കൂള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഒരുലോകം ഒരു പന്ത് ഒരു സ്വപ്നം മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ വിളംബര റാലി നടത്തി.

പിടിഎ പ്രസിഡന്റ് സലിം മിലാസ് ഫ്‌ലാഗ് ഓഫ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ജഴ്സി ധരിച്ചു കൊണ്ട് ജേഴ്സി ഡേ, ഫുട്‌ബോള്‍ റാലി, ഫുട്‌ബോള്‍ തീം അസംബ്ലി, പ്രവചന മത്സരം, വേള്‍ഡ് കപ്പ് ക്വിസ്സ്, സ്‌കില്‍സ് ഷോ, ഫുട്‌ബോള്‍ ചലഞ്ച് തുടങ്ങിയവയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365504/valyacode-aup-school-welcomes-fifa-world-cup-football-match)