---
title: "ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം"
english_title: "Congratulations to students who achieved high results"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365517/congratulations-to-students-who-achieved-high-results"
published_at: "2026-06-12T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bbb7faa7e0_2_0000_ATTACH__copy.JPG"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം

> **Lead Summary:** **പേരാമ്പ്ര: ** പ്രകൃതി കൂട്ടായ്മ പാണ്ടിക്കോട് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: ** പ്രകൃതി കൂട്ടായ്മ പാണ്ടിക്കോട് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ അപര്‍ണ ഉപഹാര സമര്‍പ്പണം നടത്തി.അന്‍ഷിവ്, വേദ ആര്‍ നായര്‍, പാര്‍ത്ഥിവ് ശങ്കര്‍, കാര്‍ത്തിക് എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.

പ്രകൃതിക്കുട്ടയ്മ പ്രസിഡണ്ട് ടി.എന്‍. കെ സുധീര്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍.കെ ബാലകൃഷ്ണന്‍, അഡ്വ. എം. കെ വിശ്വനാഥന്‍, പി.കെ രാജീവന്‍, രമ്യ തുടങ്ങിയവര്‍ സംസാരിച്ചു. എസ് .സിബി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.എന്‍. കെ അനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365517/congratulations-to-students-who-achieved-high-results)