---
title: "കോട്ടൂരില്‍ വീടിന് മുകളില്‍ പ്ലാവ് വീണ് ഓട് മേഞ്ഞ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു "
english_title: "In Kottur, the roof of a house collapsed and partially collapsed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36553/in-kottur-the-roof-of-a-house-collapsed-and-partially-collapsed"
published_at: "2022-04-08T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62504fec87af2_WATER MERK  NEW.JPG"
keywords: []
---

# കോട്ടൂരില്‍ വീടിന് മുകളില്‍ പ്ലാവ് വീണ് ഓട് മേഞ്ഞ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു 

> **Lead Summary:** **കോട്ടൂര്‍:** പഞ്ചായത്തിലെ വാകയാട് പന്ത്രണ്ടാം വാര്‍ഡിലെ മുതുവനത്താഴ കട്ടയാട്ടുമ്മല്‍ അമ്മദിന്റെ വീടിന് മുകളില്‍ പ്ലാവ് വീണ് ഓട് മേഞ്ഞ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.

## Article Content

**കോട്ടൂര്‍:** പഞ്ചായത്തിലെ വാകയാട് പന്ത്രണ്ടാം വാര്‍ഡിലെ മുതുവനത്താഴ കട്ടയാട്ടുമ്മല്‍ അമ്മദിന്റെ വീടിന് മുകളില്‍ പ്ലാവ് വീണ് ഓട് മേഞ്ഞ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.

ഇന്ന് വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് പ്ലാവ് തകര്‍ന്നു വീണത്. ചുമരിനും വിള്ളല്‍ സംഭവിച്ചിട്ടുണ്ട് .

ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. വാര്‍ഡ് മെമ്പര്‍ ഗീതാ കെ ഉണ്ണി സംഭവസ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36553/in-kottur-the-roof-of-a-house-collapsed-and-partially-collapsed)