---
title: "നവീകരിച്ച പൊതുവിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു"
english_title: "Renovated Public Distribution Center inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36557/renovated-public-distribution-center-inaugurated"
published_at: "2022-04-08T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625055962b219_RATION1.JPG"
keywords: []
---

# നവീകരിച്ച പൊതുവിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചെറുവണ്ണൂര്‍** : റേഷന്‍ കട വൈവിധ്യവല്‍കരണത്തില്‍ ഉള്‍പ്പെടുത്തി ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി സിവില്‍ സപ്ലൈസിന് കീഴിലുള്ള പൊതുവിതരണ കേന്ദ്രം എആര്‍ഡി 82 ചെറുവണ്ണൂര്‍ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ച് കണ്ടീത്താഴ റോഡിലെ കനോത്ത് ബില്‍ഡിംഗില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്' പ്രസിഡണ്ട് എന്‍.പി. ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**ചെറുവണ്ണൂര്‍** : റേഷന്‍ കട വൈവിധ്യവല്‍കരണത്തില്‍ ഉള്‍പ്പെടുത്തി ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി സിവില്‍ സപ്ലൈസിന് കീഴിലുള്ള പൊതുവിതരണ കേന്ദ്രം എആര്‍ഡി 82 ചെറുവണ്ണൂര്‍ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ച് കണ്ടീത്താഴ റോഡിലെ കനോത്ത് ബില്‍ഡിംഗില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്' പ്രസിഡണ്ട് എന്‍.പി. ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ. സുരേഷ്, കെ. ഷിംജിത്ത്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. ബിജു, ശ്രീഷ ഗണേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ. ഉമ്മര്‍, എന്‍.ടി. ഷിജിത്ത്, എകെആര്‍ആര്‍ഡിഎ താലൂക്ക് ട്രഷറര്‍ മാലേരി മൊയ്തു, എ.കെ. രാമചന്ദ്രന്‍, ' പി. ജാഫര്‍, സി.ടി. സുമ പാലിശ്ശേരി മൊയ്തി, കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36557/renovated-public-distribution-center-inaugurated)