---
title: "ജീവനക്കാര്‍ക്ക് സ്‌നേഹാദരവ് നല്‍കി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് "
english_title: "Chakkitapara Grama Panchayat pays homage to the employees"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36570/chakkitapara-grama-panchayat-pays-homage-to-the-employees"
published_at: "2022-04-08T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625067f3dacd8_WATER MERK  NEW.JPG"
keywords: []
---

# ജീവനക്കാര്‍ക്ക് സ്‌നേഹാദരവ് നല്‍കി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **ചക്കിട്ടപാറ**: 2022 സാമ്പത്തിക വര്‍ഷം പദ്ധതി നിര്‍വഹണത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് ഏഴാം സ്ഥാനവും കൈവരിക്കാന്‍ ഭരണ സമിതിക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവള്‍ക്ക് ആദരവുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്.

## Article Content

**ചക്കിട്ടപാറ**: 2022 സാമ്പത്തിക വര്‍ഷം പദ്ധതി നിര്‍വഹണത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് ഏഴാം സ്ഥാനവും കൈവരിക്കാന്‍ ഭരണ സമിതിക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവള്‍ക്ക് ആദരവുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്.

ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, എല്‍എസ്ജിഡി എന്‍ജിനീയറിങ് ജീവനക്കാര്‍, ഘടക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ സ്‌നേഹാദരവ് സംഘടിപ്പിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷനായി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് ജീവനക്കാരുടെ പങ്ക് ഏറെ വലുതാണെന്നും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ ഈ കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വച്ചു എന്നും പ്രസിഡന്റ് പറഞ്ഞു.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, അംഗങ്ങള്‍ ഇ.എം ശ്രീജിത്ത്, സി.കെ ശശി, ബിന്ദു വത്സന്‍ , കെ.എ ജോസൂട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.സി സുരാജന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണ്ണികുന്നുമ്മല്‍, ഡോ. ഷാരോണ്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.ജി ഭാസ്‌കരന്‍, പള്ളുരുത്തി ജോസഫ്, വിവി കുഞ്ഞിക്കണ്ണന്‍, ആവള ഹമീദ്, രാജീവ് തോമസ്, ജോസഫ് അമ്പാട്ട്, പി.എസ് രാജന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36570/chakkitapara-grama-panchayat-pays-homage-to-the-employees)