---
title: "കിണറില്‍ വീണ വീട്ടമ്മക്ക് രക്ഷയായത് അഗ്‌നിരക്ഷാസേന "
english_title: "Firefighters rescue housewife who fell into well at meppayoor "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365713/firefighters-rescue-housewife-who-fell-into-well-at-meppayoor"
published_at: "2026-06-13T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cff74b8b8e_hrt.JPG"
keywords: []
---

# കിണറില്‍ വീണ വീട്ടമ്മക്ക് രക്ഷയായത് അഗ്‌നിരക്ഷാസേന 

> **Lead Summary:** പേരാമ്പ്ര: അരിക്കുളം കാരയാട് കിണറില്‍വീണ വീട്ടമ്മയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കരയാട് തറമ്മല്‍ സ്വദേശി വെങ്കല്ലില്‍ റീജ ആണ് കിണറില്‍ വീണത്. മുപ്പതടിയോളം താഴ്ചയുള്ള കിണറില്‍ വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.

## Article Content

പേരാമ്പ്ര: അരിക്കുളം കാരയാട് കിണറില്‍വീണ വീട്ടമ്മയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കരയാട് തറമ്മല്‍ സ്വദേശി വെങ്കല്ലില്‍ റീജ ആണ് കിണറില്‍ വീണത്. മുപ്പതടിയോളം താഴ്ചയുള്ള കിണറില്‍ വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍, ബൈജു എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ വി. വിനീത് കിണറിലിറങ്ങി മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് വീട്ടമ്മയെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. സേനയുടെ വാഹനത്തില്‍ ഉടന്‍ തന്നെ കുരുടിമുക്ക് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

നിലയത്തിലെ ഉദ്യോഗസ്ഥരായ രജീഷ്, പി.ആര്‍ സോജു, സനല്‍ രാജ്, ധീരജ് ലാല്‍, എസ്.എസ് ഹൃതിന്‍, ഹോം ഗാര്‍ഡ് മാരായ ബാലകൃഷ്ണന്‍, പ്രിന്‍സ് വര്‍ഗീസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365713/firefighters-rescue-housewife-who-fell-into-well-at-meppayoor)