---
title: "ശക്തമായ കാറ്റും മഴയും: ക്ലബിന്റെ മേല്‍ക്കൂര പറന്നു പോയി "
english_title: "Strong winds and rain: The roof of the club was blown off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36575/strong-winds-and-rain-the-roof-of-the-club-was-blown-off"
published_at: "2022-04-08T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62507145bfbe7_0000 ATTACH NEW copy copy.JPG"
keywords: []
---

# ശക്തമായ കാറ്റും മഴയും: ക്ലബിന്റെ മേല്‍ക്കൂര പറന്നു പോയി 

> **Lead Summary:** **പേരാമ്പ്ര:** ഇന്ന് വൈകുന്നേരം പെയ്ത ശക്തമായ മഴയിലും കാറ്റിലും നടുവണ്ണൂര്‍ ഭാഗത്ത് കൃഷി ഉള്‍പ്പെടെ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകിയും ശിഖിരങ്ങള്‍ ഒടിഞ്ഞു വീണുമാണ് നാശനഷ്ടം ഉണ്ടായത്.

## Article Content

**പേരാമ്പ്ര:** ഇന്ന് വൈകുന്നേരം പെയ്ത ശക്തമായ മഴയിലും കാറ്റിലും നടുവണ്ണൂര്‍ ഭാഗത്ത് കൃഷി ഉള്‍പ്പെടെ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകിയും ശിഖിരങ്ങള്‍ ഒടിഞ്ഞു വീണുമാണ് നാശനഷ്ടം ഉണ്ടായത്.

പല സ്ഥലങ്ങളിലും മരങ്ങള്‍ വീടിനു മുകളില്‍ പതിച്ച് കേടുപാടു സംഭവിച്ചിട്ടുണ്ട്. വാകയാട് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര കാറ്റിലും മഴയിലും പെട്ട് പറന്നുപോയി.

വാകയാട് ഗോള്‍ഡന്‍ ബോയ്‌സ് ക്ലബ്ബിന്റെ മേല്‍ക്കൂരയാണ് 150 മീറ്ററോളം ദൂരത്തില്‍ പറന്നു പോയത്. മുപ്പത്തായായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36575/strong-winds-and-rain-the-roof-of-the-club-was-blown-off)