---
title: "മികവിന്റെ മഹോത്സവം അസറ്റ് പ്രതിഭാ സംഗമം ഞായറാഴ്ച പേരാമ്പ്രയില്‍ "
english_title: "The festival of excellence, Asset Talent Gathering, will be held in Perambra on Sunday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365758/the-festival-of-excellence-asset-talent-gathering-will-be-held-in-perambra-on-sunday"
published_at: "2026-06-13T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d22ffc688e_kkkkkyyyyyyyyyyyyyy.JPG"
keywords: []
---

# മികവിന്റെ മഹോത്സവം അസറ്റ് പ്രതിഭാ സംഗമം ഞായറാഴ്ച പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര:** വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനും മികച്ച അധ്യാപകരെയും പിടിഎകളെയും ആദരിക്കുന്നതിനുമായി അസറ്റ് പേരാമ്പ്ര സംഘടിപ്പിക്കുന്ന 'അസറ്റ് പ്രതിഭാ സംഗമം 2026'ജൂണ്‍ 14-ന് ഞായറാഴ്ച ഉച്ചക്ക് 1.30 ന് പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനും മികച്ച അധ്യാപകരെയും പിടിഎകളെയും ആദരിക്കുന്നതിനുമായി അസറ്റ് പേരാമ്പ്ര സംഘടിപ്പിക്കുന്ന 'അസറ്റ് പ്രതിഭാ സംഗമം 2026'ജൂണ്‍ 14-ന് ഞായറാഴ്ച ഉച്ചക്ക് 1.30 ന് പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിയോജകമണ്ഡലത്തിലെ എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ ഫുള്‍ എ വണ്‍ ജേതാക്കളെയുംചടങ്ങില്‍ അനുമോദിക്കും. ചടങ്ങിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ മികച്ച അധ്യാപകര്‍ക്കുള്ള'അസറ്റ് അധ്യാപക പുരസ്‌കാരം'സമ്മാനിക്കും. ക്യാഷ് അവാര്‍ഡ്, മെമന്റോ, പ്രശസ്തിപത്രംപൊന്നാട എന്നിവ ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളായ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ചിത്രരാജന്‍, മേപ്പയ്യൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ആര്‍.എസ്. ദിവ്യ എന്നിവരെ വിദ്യാഭ്യാസരംഗത്തെ മികച്ച സേവനവും വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനത്തിനായുള്ള സംഭാവനകളും പരിഗണിച്ചാണ് തെരഞ്ഞെടുത്തത്.

കൂടാതെ നിയോജകമണ്ഡലത്തിലെ മികച്ച പിടിഎക്കുള്ള അസറ്റ് പിടിഎ പുരസ്‌കാരത്തിന് നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎഅര്‍ഹമായി. സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വിജയകരമായ സംഘാടനം, ഐ.ടി. രംഗത്ത് വിദ്യാലയം തുടര്‍ച്ചയായി നേടിയ സംസ്ഥാനതല അംഗീകാരങ്ങള്‍, വിദ്യാലയ വികസന പ്രവര്‍ത്തനങ്ങളിലെ മാതൃകാപരമായ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

ചടങ്ങില്‍ അസറ്റിന്റെ സ്വപ്ന പദ്ധതിയായ അസറ്റ് സ്റ്റാര്‍ പുതിയ ബാച്ച് പ്രഖ്യാപിക്കും. യുഎസ്എസ്. ജേതാക്കളില്‍ നിന്ന് തെരഞ്ഞെടുത്ത100 വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല പിന്തുണ ഉറപ്പാക്കുന്ന പ്രത്യേക പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ്, സൗജന്യ പഠനപുസ്തകങ്ങള്‍, ഇന്ത്യയിലെ പ്രമുഖ പരിശീലകരുടെ നേതൃത്വത്തിലുള്ള പ്രത്യേക കോച്ചിംഗ്, അക്കാദമിക് മാര്‍ഗനിര്‍ദേശവും മെന്ററിങ് സംവിധാനവും ലഭ്യമാക്കും.

ചടങ്ങില്‍ എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയ, മുന്‍ കേരള ചീഫ് സെക്രട്ടറിജി.ജി. തോംസണ്‍ ഐഎഎസ്, കോഴിക്കോട് ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി ഐഎഎസ്എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപക സംഘടനാ നേതാക്കള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സി.എച്ച് ഇബ്രാഹിം കുട്ടി, കെ.എം നസീര്‍, അഡ്വ. അസന്‍, സൗദ റഷീദ്, ലീനാ വിജയന്‍, കെ.എം മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365758/the-festival-of-excellence-asset-talent-gathering-will-be-held-in-perambra-on-sunday)