---
title: "ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം വാര്‍ഷിക ഉദ്ഘാടനവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു"
english_title: "Indian Truth Cultural Forum organized its annual inauguration and awards ceremony at perambra "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365803/indian-truth-cultural-forum-organized-its-annual-inauguration-and-awards-ceremony-at-perambra"
published_at: "2026-06-13T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d3fe728b1c_jhuy.JPG"
keywords: []
---

# ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം വാര്‍ഷിക ഉദ്ഘാടനവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാം വാര്‍ഷിക ഉദ്ഘാടനവും അവാര്‍ഡ് ദാന ചടങ്ങും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തെ സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും സിനിമ-സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും ചടങ്ങിന്റെ ഭാഗമായി നടന്നു.

## Article Content

**പേരാമ്പ്ര: **ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാം വാര്‍ഷിക ഉദ്ഘാടനവും അവാര്‍ഡ് ദാന ചടങ്ങും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തെ സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും സിനിമ-സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും ചടങ്ങിന്റെ ഭാഗമായി നടന്നു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ. ഹനീഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ട്രൂത്ത് ചെയര്‍മാന്‍ ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ഗോള്‍ഡ് പേരാമ്പ്രയുടെ സഹകരണത്തോടെയാണ് പ്രവചന മത്സര വിജയികള്‍ക്കും സിനിമ മേഖലയിലെ പ്രതിഭകള്‍ക്കുമുള്ള സ്‌നേഹോപഹാരങ്ങള്‍ വിതരണം ചെയ്തത്.

അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഭാരതീരാജ, ജനപ്രിയ നടന്‍ സലിം കുമാര്‍, കോണ്‍ഗ്രസ് നേതാവ് ബാലനാരായണന്‍ എന്നിവരുടെ നിര്യാണത്തില്‍ ചടങ്ങ് അനുശോചനം രേഖപ്പെടുത്തി. ദേവദാസ് പേരാമ്പ്ര അനുശോചന പ്രമേയം അവതരിപ്പിച്ചു.

സിനിമ-നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര, ചാലിക്കര രാധാകൃഷ്ണന്‍, നോവലിസ്റ്റ് മുരളി കൂത്താളി, കാപ്പിയില്‍ കരുണാകരന്‍, ധനിഷ കാരയാട്, ദാസന്‍ പെരുമണ്ണ എന്നിവരും, മാധ്യമപ്രവര്‍ത്തകരായ കുഞ്ഞുമുഹമ്മദ് ചന്ദ്രിക, കെ. വത്സരാജ്, കുഞ്ഞബ്ദുള്ള വാളൂര്‍ എന്നിവരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹസ്സന്‍കോയ മൂലാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുരേഷ് നൊച്ചാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365803/indian-truth-cultural-forum-organized-its-annual-inauguration-and-awards-ceremony-at-perambra)