---
title: "പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് പൂര്‍ത്തീകരണം; സംയുക്ത യോഗം ചേര്‍ന്നു"
english_title: "`Poozhithodu - Padinjarathara road completion; Joint meeting held at chakkitaapara "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365828/poozhithodu-padinjarathara-road-completion-joint-meeting-held-at-chakkitaapara"
published_at: "2026-06-13T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d96f7d9744_gtre.JPG"
keywords: []
---

# പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് പൂര്‍ത്തീകരണം; സംയുക്ത യോഗം ചേര്‍ന്നു

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് പൂര്‍ത്തീകരണത്തിനായി സംയുക്ത യോഗം ചേര്‍ന്നു. പഞ്ചായത്ത് ഓഫീസ് ഹാളില്‍ വെച്ച് നടന്ന പരിപാടി ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. പാത യാഥാര്‍ത്ഥ്യമാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകുമെന്നും പ്രവര്‍ത്തിക്കാത്തതിന്റെ കാരണത്താല്‍ പാത വൈകില്ലെന്നും എംപി പറഞ്ഞു. പാത കടന്നു പോകുന്ന മേഖലയിലെ 8 കി.മി പ്രദേശം വനമേഖലയാണ്. ഇതാണ് സാങ്കേതിതതടസമായി പാത വൈകുന്നത്. വന്യ ജീവികള്‍ക്ക് പ്രയാസമില്ലാത്ത വിധം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പാത യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം. ഇതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എംപി ഉറപ്പു നല്‍കി.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് പൂര്‍ത്തീകരണത്തിനായി സംയുക്ത യോഗം ചേര്‍ന്നു. പഞ്ചായത്ത് ഓഫീസ് ഹാളില്‍ വെച്ച് നടന്ന പരിപാടി ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. പാത യാഥാര്‍ത്ഥ്യമാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകുമെന്നും പ്രവര്‍ത്തിക്കാത്തതിന്റെ കാരണത്താല്‍ പാത വൈകില്ലെന്നും എംപി പറഞ്ഞു. പാത കടന്നു പോകുന്ന മേഖലയിലെ 8 കി.മി പ്രദേശം വനമേഖലയാണ്. ഇതാണ് സാങ്കേതിതതടസമായി പാത വൈകുന്നത്. വന്യ ജീവികള്‍ക്ക് പ്രയാസമില്ലാത്ത വിധം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പാത യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം. ഇതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എംപി ഉറപ്പു നല്‍കി.

പേരാമ്പ്ര എംഎല്‍എ അഡ്വ. ഫാത്തിമ തഹലിയയുടെ അധ്യക്ഷത വഹിച്ചു. പാത അനുകൂലമാകുന്നതിനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും ചുരം പാതയിലെ യാത്രാ തടസ്സങ്ങള്‍ വയനാട് ഒറ്റപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബദല്‍ പാത അത്യാവശ്യമാണെന്നും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണമായ പിന്തുണ പാത നിലവില്‍ വരുന്നതിന് സഹായകമാണെന്നും എംഎല്‍എ കൂട്ടി ചേര്‍ത്തു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന് നിവേദനം നല്‍കിയത്. എല്ലാ സാങ്കേതിക തടസ്സങ്ങളും നിയമക്കുരുക്കുകളും പരിഹരിച്ച് നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് പ്രത്യേക നിര്‍ദേശവും അടിയന്തിര നടപടികളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ആവശ്യമായ നടപടി സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കിയതായും എംഎല്‍എ പറഞ്ഞു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ മുഖ്യാതിഥിയായി. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി ബാബു എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിനി ജിനോ, ഉമ്മര്‍ തണ്ടോറ, ലതിക വിനോദ്, നബീസ വാഴയില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീത പാറേമ്മല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ജിതേഷ് മുതുകാട്, ജോസഫ്, സുനന്ദ് ശങ്കര്‍, റഹീന അറയില്‍, ഇബ്രായി എടത്തുംകര, ബിജു കടലാശ്ശേരി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹാരീസ് കണ്ടിയില്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാജിത നൗഷാദ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വിസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ബാലകൃഷ്ണന്‍, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മൊയ്തി കോടേരി, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി മനോജ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിജി ഷിജു, ബിന്ദു ചുക്കണ്ടി, ബിജു സി എരവട്ടൂര്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന, ശില്‍പ, സുഹറ, മുഹമ്മദ് പോള, ശ്രീജിത്ത്, ഷിബു കരിവാല്‍, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജാത മനക്കല്‍, പി.സി സുരാജന്‍, വി.കെ. ബിന്ദു, ജോസ് ചെറുവള്ളില്‍, എ.ജി ഭാസ്‌കരന്‍, ഗിരീഷ് കൊമ്മച്ചന്‍കണ്ടി, ജിനീഷ് കല്ലുംപുറത്ത്, ബാബു പള്ളിക്കൂടം, വി.കെ വത്സ, കെ.കെ ഷീബ, സ്വാതി മിഥുന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹാരിസ് കണ്ടിയില്‍ നന്ദിയും പറഞ്ഞു.

**
**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365828/poozhithodu-padinjarathara-road-completion-joint-meeting-held-at-chakkitaapara)