---
title: "സ്വകാര്യ ബസുകളുടെ മത്സര ഓട്ടം; യാത്രക്കാരിയായ യുവതിക്ക് പരുക്ക്"
english_title: "Private bus race; Young woman passenger injured at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365846/private-bus-race-young-woman-passenger-injured-at-perambra"
published_at: "2026-06-13T23:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2da38686ef3_poo.JPG"
keywords: []
---

# സ്വകാര്യ ബസുകളുടെ മത്സര ഓട്ടം; യാത്രക്കാരിയായ യുവതിക്ക് പരുക്ക്

> **Lead Summary:** **പേരാമ്പ്ര: **കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം. പേരാമ്പ്രയില്‍ അക്രമം ബസ് യാത്രക്കാരിയായ യുവതിക്ക് പരുക്ക്. സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് 6 മണിയോടെ കല്ലോട് താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.

## Article Content

**പേരാമ്പ്ര: **കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം. പേരാമ്പ്രയില്‍ അക്രമം ബസ് യാത്രക്കാരിയായ യുവതിക്ക് പരുക്ക്. സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് 6 മണിയോടെ കല്ലോട് താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.

പേരാമ്പ്രയില്‍ നിന്നും കുറ്റ്യാടിയിലേക്കു പോയ 2 ബസുകള്‍ തമ്മിലായിരുന്നു മത്സരം, ആദ്യം എത്തിയ റീഗല്‍ ബസിന്റെ പിന്നാലെ പൗര്‍ണമി ബസ് വന്നു ഓവര്‍ടേക്ക് ചെയ്തു നിര്‍ത്തുകയും കണ്ടക്ടര്‍ ഇറങ്ങി വന്നു ബസിന്റെ കണ്ണാടി പൊട്ടിച്ച് ബസിന്റെ ഉള്ളിലേക്ക് എറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസില്‍ വീണു പൊട്ടിയ കണ്ണാടിയുടെ ചില്ലു കൊണ്ടാണ് യാത്രക്കാരിയായ കല്ലൂര്‍ സ്വദേശിയായ ജമീലക്ക് കാലിലും കൈക്കും പരുക്ക് പറ്റിയത്.

പരുക്കേറ്റ യുവതി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നാട്ടുകാര്‍ ഇടപെട്ടാണ് ബസ് തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത്. പിന്നീട് പൊലീസ് എത്തി 2 ബസുകളും കസ്റ്റഡിയില്‍ എടുത്തു. കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരം അവസാനിപ്പിക്കാന്‍ അധികാരികള്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരത്തിന് തയാറാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365846/private-bus-race-young-woman-passenger-injured-at-perambra)