---
title: "ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ നിന്നും യാത്രികന് പാമ്പിന്റെ കടിയേറ്റു"
english_title: "A passenger was bitten by a snake while riding a moving scooter at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365941/a-passenger-was-bitten-by-a-snake-while-riding-a-moving-scooter-at-perambra"
published_at: "2026-06-14T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e74ee25fa6_huyyyyyyyyyyyy.JPG"
keywords: []
---

# ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ നിന്നും യാത്രികന് പാമ്പിന്റെ കടിയേറ്റു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ നിന്നും യാത്രികന് പാമ്പിന്റെ കടിയേറ്റു. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. പേരാമ്പ്രയിലെ വ്യാപരിയായ ഫിറാസ് കല്ലാട്ടിനാണ് പാമ്പിന്റെ കടിയേറ്റത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ നിന്നും യാത്രികന് പാമ്പിന്റെ കടിയേറ്റു. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. പേരാമ്പ്രയിലെ വ്യാപരിയായ ഫിറാസ് കല്ലാട്ടിനാണ് പാമ്പിന്റെ കടിയേറ്റത്.

ഫിറാസ് മകളെ മദ്രസയില്‍ നിന്നും വീട്ടില്‍ ആക്കി തിരിച്ചു വരുമ്പോള്‍ ആണ് സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ നിന്നും പാമ്പ് ഫിറാസിന്റെ കൈക്ക് കടിച്ചത്. ഉടന്‍ തന്നെ ഫിറാസ് വണ്ടി നിര്‍ത്തിയപ്പോള്‍ പാമ്പ് പുറത്തു ചാടുകയായിരുന്നു. കടിയേറ്റ ഭാഗത്ത് നീറ്റല്‍ അനുഭവപ്പെട്ട ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പെരുമ്പാമ്പിന്റെ കുട്ടി ആണ് കടിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365941/a-passenger-was-bitten-by-a-snake-while-riding-a-moving-scooter-at-perambra)