---
title: "ദ ക്യാമ്പ് വിത്ത് ലിറ്റില്‍ സ്റ്റാര്‍സ്' പദ്ധതിക്ക് മുയിപ്പോത്ത് വെണ്ണാറോട് എല്‍.പി. സ്‌കൂളില്‍ തുടക്കമായി"
english_title: "The 'Camp with Little Stars' project has begun at L.P. School, Muipoth Vennarode."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366069/the-camp-with-little-stars-project-has-begun-at-lp-school-muipoth-vennarode"
published_at: "2026-06-15T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f98857bda8_2_0000_ATTACH__copy.JPG"
keywords: []
---

# ദ ക്യാമ്പ് വിത്ത് ലിറ്റില്‍ സ്റ്റാര്‍സ്' പദ്ധതിക്ക് മുയിപ്പോത്ത് വെണ്ണാറോട് എല്‍.പി. സ്‌കൂളില്‍ തുടക്കമായി

> **Lead Summary:** **മുയിപ്പോത്ത്: **പേരാമ്പ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചിത്ര-ശില്‍പകലാകാരന്മാരുടെ കൂട്ടായ്മയായ 'ദ ക്യാമ്പ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ മുയിപ്പോത്ത് വെണ്ണാറോട് എല്‍.പി. സ്‌കൂളില്‍ തുടക്കമായി.

## Article Content

**മുയിപ്പോത്ത്: **പേരാമ്പ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചിത്ര-ശില്‍പകലാകാരന്മാരുടെ കൂട്ടായ്മയായ 'ദ ക്യാമ്പ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ മുയിപ്പോത്ത് വെണ്ണാറോട് എല്‍.പി. സ്‌കൂളില്‍ തുടക്കമായി.

വിദ്യാര്‍ത്ഥികളില്‍ കലാഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 'ദ ക്യാമ്പ് വിത്ത് ലിറ്റില്‍ സ്റ്റാര്‍സ്'

സംഘടിപ്പിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കലാകാരന്മാരോടൊപ്പം ചേര്‍ത്ത് ചിത്രരചനയിലൂടെ സര്‍ഗാത്മകതയും കലാസ്വാദനശേഷിയും വളര്‍ത്തുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മുയിപ്പോത്ത് വെണ്ണാറോട് എല്‍.പി. സ്‌കൂളില്‍ വെച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് അംഗം രാഗേഷ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് പ്രസിഡന്റ് കെ.സി. രാജീവന്‍ അധ്യക്ഷത വഹിച്ചു. ദ ക്യാമ്പ് സെക്രട്ടറി സുരേഷ് കല്ലോത്ത് ,എം.പി.ടി.എ പ്രസിഡണ്ട് രേഷ്മ രജീഷ്, സ്‌കൂള്‍ മാനേജര്‍ രമേശ് കോവുമ്മല്‍, സമീര്‍ അരിക്കോത്ത്, രഞ്ജിത്ത് പട്ടാണിപ്പാറ, എസ് എസ്.ജി കണ്‍വീനര്‍ വി.കെ നാരായണന്‍, ക്യാമ്പ് വൈസ് പ്രസിഡണ്ട് ബഷീര്‍ ചിത്രകൂടം തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി. സിന്ധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി വി. നിഷാന്ത് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഇഷന്‍ ദേവ്, ഷഹാല്‍ മൊയ്തീന്‍, ഹാമിഷ് നബ് ഹാന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചിത്ര കൃത്തുകളായ രഞ്ജിത്ത് പട്ടാണിപ്പാറ, ബഷീര്‍ ചിത്രകൂടം, ദേവരാജ് കന്നാട്ടി, ബാബു പുറ്റംപൊയില്‍, ആര്‍.ബി പേരാമ്പ്ര, കെ.സി രാജീവന്‍, സുരേഷ് കുമാര്‍ കല്ലോത്ത്, രമേശ് കോവുമ്മല്‍, നിതേഷ് തെക്കേലത്ത്, സുരേഷ് കുട്ടമ്പത്ത് തുടങ്ങിയവര്‍ ചിത്രരചനയില്‍ പങ്കാളികളായി.

വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസവും, കലാപരമായ അഭിരുചിയും സൃഷ്ടിപരമായ കഴിവുകളും വളര്‍ത്തുന്നതിനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും വിവിധ സ്‌കൂളുകളില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

തുടര്‍ന്ന് പരിപാടിക്ക് രേഷ്മ രജീഷ്, രാഹുല്‍ പി നായര്‍. സി .രജീഷ്.എന്നിവരുടെ ഗാന വിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366069/the-camp-with-little-stars-project-has-begun-at-lp-school-muipoth-vennarode)