---
title: "കുന്നരംവെള്ളിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സമര്‍പ്പണം നടത്തി എസ്വൈഎസ് സാന്ത്വനകേന്ദ്രം"
english_title: "SYS Santhvana Kendra dedicates oxygen cylinder in Kunnaramvelli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366095/sys-santhvana-kendra-dedicates-oxygen-cylinder-in-kunnaramvelli"
published_at: "2026-06-15T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fa6cc40c10_2_0000_ATTACH__copy.JPG"
keywords: []
---

# കുന്നരംവെള്ളിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സമര്‍പ്പണം നടത്തി എസ്വൈഎസ് സാന്ത്വനകേന്ദ്രം

> **Lead Summary:** **നടുവണ്ണൂര്‍: **എസ്വൈഎസ് സാന്ത്വനകേന്ദ്രം കുന്നരംവെള്ളിയുടെ ആഭിമുഖ്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നാടിനു സമര്‍പ്പിച്ചു.

## Article Content

**നടുവണ്ണൂര്‍: **എസ്വൈഎസ് സാന്ത്വനകേന്ദ്രം കുന്നരംവെള്ളിയുടെ ആഭിമുഖ്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നാടിനു സമര്‍പ്പിച്ചു.

കുന്നരംവെള്ളി ജുമാ മസ്ജിദ് ഖത്തീബ് സിറാജുദീന്‍ അശ്അരി പ്രാര്‍ത്ഥന നടത്തി. ഓക്‌സിജന്‍ സിലിണ്ടര്‍ സമര്‍പ്പണം ബാലുശ്ശേരി എംഎല്‍എ വി.ടി. സൂരജ് നിര്‍വ്വഹിച്ചു.

പി.പി. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുള്‍ മജീദ് സഖാഫി കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം. സൂപ്പി, സി.എച്ച്. ബാലന്‍, എസ്വൈഎസ് സാന്ത്വനകേന്ദ്രം പ്രസിഡന്റ് വി.പി. കുഞ്ഞമ്മത് കുട്ടി, ടി.എം. ശശി , ശാഹിര്‍ അസ്ഹരി .വി.കെ. ഇസ്മയില്‍ ,യഹിയ അന്‍വര്‍, സജീര്‍ വാളൂര്‍, വി.പി ഇസ്മായില്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രദേശത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. യൂസുഫ് ലത്തീഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്വൈ എസ് സാന്ത്വനം ഓര്‍ഗനൈസര്‍ വി.കെ. മുജീബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366095/sys-santhvana-kendra-dedicates-oxygen-cylinder-in-kunnaramvelli)