---
title: "അഗ്‌നി രക്ഷാ വകുപ്പിന്റെ കോഴിക്കോട് മേഖലാ സ്‌പോര്‍ട്‌സ് മീറ്റ് വോളിബാള്‍  മത്സരത്തില്‍ ഫൈനലില്‍ തുടര്‍ച്ചയായി  പേരാമ്പ്ര അഗ്‌നിരക്ഷാ നിലയം ജേതാക്കളായി "
english_title: "Perambra Fire Station wins Kozhikode Regional Sports Meet Volleyball Tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36625/perambra-fire-station-wins-kozhikode-regional-sports-meet-volleyball-tournament"
published_at: "2022-04-09T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62511f6dcafee_0000 firewinners1.JPG"
keywords: []
---

# അഗ്‌നി രക്ഷാ വകുപ്പിന്റെ കോഴിക്കോട് മേഖലാ സ്‌പോര്‍ട്‌സ് മീറ്റ് വോളിബാള്‍  മത്സരത്തില്‍ ഫൈനലില്‍ തുടര്‍ച്ചയായി  പേരാമ്പ്ര അഗ്‌നിരക്ഷാ നിലയം ജേതാക്കളായി 

> **Lead Summary:** **കോഴിക്കോട്** : അഗ്‌നി രക്ഷാ വകുപ്പിന്റെ കോഴിക്കോട് മേഖലാ സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി നടന്ന വോളിബാള്‍ മത്സരത്തില്‍ ഫൈനലില്‍ തുടര്‍ച്ചയായി രണ്ടു സെറ്റുകള്‍ക്ക് വെള്ളിമാടുക്കുന്നിനെ പരാജയപ്പെടുത്തി പേരാമ്പ്ര അഗ്‌നിരക്ഷാ നിലയം ജേതാക്കളായി.

## Article Content

**കോഴിക്കോട്** : അഗ്‌നി രക്ഷാ വകുപ്പിന്റെ കോഴിക്കോട് മേഖലാ സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി നടന്ന വോളിബാള്‍ മത്സരത്തില്‍ ഫൈനലില്‍ തുടര്‍ച്ചയായി രണ്ടു സെറ്റുകള്‍ക്ക് വെള്ളിമാടുക്കുന്നിനെ പരാജയപ്പെടുത്തി പേരാമ്പ്ര അഗ്‌നിരക്ഷാ നിലയം ജേതാക്കളായി.

വയനാട് ജില്ലാ ടീം, നാദാപുരം, വടകര, കൊയിലാണ്ടി, മുക്കം, കോഴിക്കോട് ബീച്ച് മീഞ്ചന്ത വെള്ളിമാട് കുന്ന് എന്നി ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

നേരത്തെ ഫയര്‍ സര്‍വീസ് സംഘടന നടത്തിയ മേഖലാ തല മത്സരത്തിലും പേരാമ്പ്ര വിജയം നേടിയിരുന്നു.

ഇന്നലെ പെയ്ത കനത്ത മഴയെ പോലും വകവെയ്ക്കാതെയായിരുന്നു പേരാമ്പ്ര, വയനാട് അഗ്‌നിരക്ഷാ സേനയിലെ അംഗങ്ങള്‍ തമ്മില്‍ നടത്തിയ മത്സരം.

അത്‌ലറ്റിക്‌സ് ഇനങ്ങള്‍ക്കു പുറമെ ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍, സൈക്ലിങ് തുടങ്ങിയ മത്സരങ്ങളും നടത്തി.

18,19 തീയ്യതികളില്‍ എറണാകുളത്തുവെച്ചു നടക്കുന്ന സംസ്ഥാന മീറ്റിനു മുന്നോടിയായാണ് കോഴിക്കോട്, വയനാട് ജില്ലകളിലെ 12 അഗ്‌നിരക്ഷാ നിലയങ്ങളില്‍ നിന്നായി ഇരുനൂറിലേറെ പേര്‍ പങ്കെടുത്ത മീറ്റ് നടത്തിയത്.

റീജനല്‍ ഫയര്‍ ഓഫീസര്‍ ടി. രജീഷ് സമ്മാനദാനം നടത്തി.

ഡിഎഫ്ഒ മാരായ ടി.അഷ്‌റഫലി (വയനാട്), മൂസ വടക്കേ തില്‍ (കോഴിക്കോട്), സ്റ്റേഷന്‍ ഓഫിസര്‍മാരായ കെ.പി. ബാബു രാജ് (വെള്ളിമാടുകുന്ന്), കെ.പി. ജയപ്രകാശ് (നരിക്കുനി), പി. സതീഷ് (ബീച്ച്),   റോബി വര്‍ഗ്ഗീസ്(മീഞ്ചന്ത),  എന്‍. വിജയന്‍ (മുക്കം) തുടങ്ങിയവരും സംഘടനാ ഭാരവാഹികളും നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36625/perambra-fire-station-wins-kozhikode-regional-sports-meet-volleyball-tournament)