---
title: "അതിഥി തൊഴിലാളികള്‍ക്ക് രാത്രികാല ആരോഗ്യ പരിശോധന"
english_title: "Nighttime health check-up for guest workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366301/nighttime-health-check-up-for-guest-workers"
published_at: "2026-06-16T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30ed8500ca8_adhi.jpg"
keywords: []
---

# അതിഥി തൊഴിലാളികള്‍ക്ക് രാത്രികാല ആരോഗ്യ പരിശോധന

> **Lead Summary:** **ചങ്ങരോത്ത്: **ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി രാത്രികാല രക്തപരിശോധനയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

**ചങ്ങരോത്ത്: **ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി രാത്രികാല രക്തപരിശോധനയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

നിപ, ഷിഗല്ല തുടങ്ങിയ രോഗങ്ങളുടെ വ്യാപനം തടയുന്നതിനും അതിഥി തൊഴിലാളികള്‍ക്കിടയിലെ പകര്‍ച്ചവ്യാധികള്‍ നേരത്തേ കണ്ടെത്തുന്നതിനുമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ചങ്ങരോത്ത് പാറക്കടവില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പില്‍ നൂറോളം അതിഥി തൊഴിലാളികള്‍ പങ്കെടുത്തു. വാര്‍ഡ് അംഗങ്ങളായ ഫാത്തിമ, താഹിറ, ഉബൈദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാജേഷ്, ജെഎച്ച്‌ഐ മഹേഷ് കുട്ടമ്പത്ത്, സ്വപ്ന, ജംഷിത എന്നിവര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധവും ലക്ഷ്യമാക്കി സംഘടിപ്പിച്ച ക്യാമ്പ് അതിഥി തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366301/nighttime-health-check-up-for-guest-workers)