---
title: "പാലേരിയില്‍ കോഴിക്കൂട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി"
english_title: "Cobra snake found in chicken coop in Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366333/cobra-snake-found-in-chicken-coop-in-paleri"
published_at: "2026-06-16T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3100eae0337_kiiiiiii.jpg"
keywords: []
---

# പാലേരിയില്‍ കോഴിക്കൂട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

> **Lead Summary:** **പാലേരി: **പാലേരിയില്‍ കോഴിക്കൂട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇന്നലെ വൈകീട്ട് ആണ് പാലേരിയിലെ ലിനീഷിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ പാമ്പിനെ കാണുന്നത്. കോഴികള്‍ നിര്‍ത്താതെ കരയുന്നത് കേട്ട് വീട്ടുകാര്‍ കൂട് പരിശോധിച്ചപ്പോള്‍ ആണ് പാമ്പിനെ കണ്ടത്.

## Article Content

**പാലേരി: **പാലേരിയില്‍ കോഴിക്കൂട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇന്നലെ വൈകീട്ട് ആണ് പാലേരിയിലെ ലിനീഷിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ പാമ്പിനെ കാണുന്നത്. കോഴികള്‍ നിര്‍ത്താതെ കരയുന്നത് കേട്ട് വീട്ടുകാര്‍ കൂട് പരിശോധിച്ചപ്പോള്‍ ആണ് പാമ്പിനെ കണ്ടത്.

അഞ്ചോളം കോഴിമുട്ടകള്‍ വിഴുങ്ങി അനങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു പാമ്പ്. ഉടന്‍ തന്നെ വീട്ടുകാര്‍ ജനകീയ ദുരന്തനിവാരണ സേനയെ അറിയിക്കുകയും ഒ.ടി അലിയുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366333/cobra-snake-found-in-chicken-coop-in-paleri)