---
title: "സി. ഹരിദാസ് മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം സംഘടിപ്പിച്ച് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍"
english_title: "Koothali Vocational Higher Secondary School organizes the inauguration of C. Haridas Memorial Library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366340/koothali-vocational-higher-secondary-school-organizes-the-inauguration-of-c-haridas-memorial-library"
published_at: "2026-06-16T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a310899ee14c_lailu.JPG"
keywords: []
---

# സി. ഹരിദാസ് മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം സംഘടിപ്പിച്ച് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സി. ഹരിദാസ് മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സി. ഹരിദാസ് മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം സംഘടിപ്പിച്ചു.

കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുന്‍ മാനേജരും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സി. ഹരിദാസിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച ലൈബ്രറി&റീഡിങ് റൂം ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയ നിര്‍വ്വഹിച്ചു.

പ്രൈമറി തലം മുതലുള്ള വായനയിലൂടെ വികസിക്കുന്ന അക്കാദമിക്ക് വിഷയങ്ങള്‍ക്ക് ഉപരിയായുള്ള അറിവുകള്‍ വിദ്യാര്‍ത്ഥികളെ വലിയ തോതില്‍ സ്വാധീനിക്കുന്ന ഘടകമാണെന്നും, സ്‌കൂള്‍ പഠനത്തോടൊപ്പം വായനയെ ഇഷ്ടപെടുന്ന ഒരു വിദ്യാര്‍ത്ഥിസമൂഹത്തെ സൃഷ്ടിക്കാന്‍ അധ്യാപകരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഇബ്രാഹിം കൂത്താളി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പറേമ്മല്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഇ.ടി. സത്യന്‍, പി. കെ ശ്രീധരന്‍, എ.സി ബിജു, രാജന്‍.കെ പുതിയേടത്ത്, പ്രിന്‍സിപ്പല്‍ പി.കെ ഷിബിന, പിടിഎ പ്രസിഡന്റ് വിനോയ് ശ്രീവിലാസ്, തണ്ടോറ സൂപ്പി, ഇ.അമ്മദ് ഹാജി,

പി. സോമന്‍, രഘുനാഥ്, എന്‍. ഒജീഷ്, കെ.പി വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് സി.ഹരി ഫൗണ്ടേഷന്‍ നല്‍കിയ പുസ്തകങ്ങള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നോവലിസ്റ്റ്മായ ടി.വി മുരളിയും, സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശഫ്‌ന ഫാത്തിമ എഴുതിയ രണ്ട് പുസ്തകങ്ങള്‍ എന്നിവ ലൈബ്രറിക്ക് വേണ്ടി ചടങ്ങില്‍ വെച്ച് എം എല്‍എക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366340/koothali-vocational-higher-secondary-school-organizes-the-inauguration-of-c-haridas-memorial-library)