---
title: "ലോക വയോജന പീഡന ബോധവല്‍ക്കരണ ദിനം"
english_title: "World Elder Abuse Awareness Day observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366372/world-elder-abuse-awareness-day-observed"
published_at: "2026-06-16T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a311fa294834_2_0000_ATTACH__copy.JPG"
keywords: []
---

# ലോക വയോജന പീഡന ബോധവല്‍ക്കരണ ദിനം

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലോക വയോജന പീഡന ബോധവല്‍ക്കരണ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്തിന്റെ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പകല്‍ വീടായ സായംപ്രഭയില്‍ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലോക വയോജന പീഡന ബോധവല്‍ക്കരണ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്തിന്റെ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പകല്‍ വീടായ സായംപ്രഭയില്‍ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം എടത്തുംക്കര അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷാ ചുമതലയുള്ള പേരാമ്പ്ര എഎസ്‌ഐ സുമ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

പേരാമ്പ്ര എയുപി. സ്‌കൂള്‍ ഗൈഡ്‌സ് വിദ്യാര്‍ത്ഥിനി വേദലക്ഷ്മി ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആര്‍.കെ. രജീഷ് കുമാര്‍, വി.കെ നാസിദ, പഞ്ചായത്തംഗങ്ങളായ കെ.എംശ്രീനിവാസന്‍, വല്‍സന്‍ നായര്‍, കെ.പി.യൂസഫ് , ധന്യ അനില്‍കുമാര്‍, ജസീല വാഴയില്‍, ബൈജു ആയടത്തില്‍ ,കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം പഞ്ചായത്ത് പ്രസിഡന്റ് ജെ.കെ. കുഞ്ഞിക്കണ്ണന്‍, ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, പി.കെ. സ്മിത, സി.കെ.സുനിത തുടങ്ങിയവര്‍ സംസാരിച്ചു.

വയോജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരായ പീഡനങ്ങള്‍ തടയുന്നതിനുമായി സമൂഹത്തിന്റെ കൂട്ടായ ഇടപെടല്‍ അനിവാര്യമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ സായംപ്രഭയിലെ അംഗങ്ങള്‍, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366372/world-elder-abuse-awareness-day-observed)