---
title: "ഉന്നത വിജയികളെ ആദരിച്ച് അരിയന്താരി മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി"
english_title: "Ariyanthari Mahavishnu Temple Committee honors top achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366493/ariyanthari-mahavishnu-temple-committee-honors-top-achievers"
published_at: "2026-06-17T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32325a4cfb9_hjuyu.JPG"
keywords: []
---

# ഉന്നത വിജയികളെ ആദരിച്ച് അരിയന്താരി മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി

> **Lead Summary:** **പാലേരി: **അരിയന്താരി മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്റ്റാറ്റിസ്റ്റിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ഡോ. കെ.എം വൈശാഖിനെയും, എസ്എസ്എല്‍സി, പ്ലസ് ടു, പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികളെയും, യുഎസ്എസ്, എല്‍എസ്എസ്, നേടിയ വിദ്യാര്‍ത്ഥികളെയും ക്ഷേത്ര മേല്‍ശാന്തിയും, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനുമായ കുന്നിമഠം നാരായണന്‍ നമ്പൂതിരി മൊമെന്റോ നല്‍കി ആദരിച്ചു.

## Article Content

**പാലേരി: **അരിയന്താരി മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്റ്റാറ്റിസ്റ്റിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ഡോ. കെ.എം വൈശാഖിനെയും, എസ്എസ്എല്‍സി, പ്ലസ് ടു, പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികളെയും, യുഎസ്എസ്, എല്‍എസ്എസ്, നേടിയ വിദ്യാര്‍ത്ഥികളെയും ക്ഷേത്ര മേല്‍ശാന്തിയും, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനുമായ കുന്നിമഠം നാരായണന്‍ നമ്പൂതിരി മൊമെന്റോ നല്‍കി ആദരിച്ചു.

ഡോ. കെ.എം വൈശാഖ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു. ക്ഷേത്ര സെക്രട്ടറി വിഷ്ണു അരീക്കണ്ടി അധ്യക്ഷത വഹിച്ചു. ഹരിദാസന്‍, പുതുക്കോട്ട് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് ബി.കെ ശശി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ജിതേഷ് കുമ്പളോട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366493/ariyanthari-mahavishnu-temple-committee-honors-top-achievers)