---
title: "കെ.വി ബഷീറിന്റെ വിയോഗത്തില്‍ തറമ്മലങ്ങാടിയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു "
english_title: "An all-party meeting was held in Tharammalangadi on the death of KV Basheer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366517/an-all-party-meeting-was-held-in-tharammalangadi-on-the-death-of-kv-basheer"
published_at: "2026-06-17T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a323f1c54bf0_huy.JPG"
keywords: []
---

# കെ.വി ബഷീറിന്റെ വിയോഗത്തില്‍ തറമ്മലങ്ങാടിയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു 

> **Lead Summary:** അരിക്കുളം: നാടിന്റെ പ്രിയപ്പെട്ടവനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നാടിന്റെ ആശയുമായിരുന്ന കാരയാട് തറമ്മലങ്ങാടി കെ.വി ബഷീറിന്റെ വിയോഗം നാടിന്റെ തേങ്ങലായി. പ്രദേശത്തുകാരുടെ പ്രിയങ്കരനും നാട്ടുകാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കുകയും അവരുടെ എന്താവശ്യങ്ങളും സ്വന്തമായേറ്റെടുക്കുകയും ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുന്ന സൗമ്യമായ പെരുമാറ്റത്തിനുടമയായ കെ.വി ബഷീറിന്റെ വിയോഗത്തില്‍ തറമ്മലങ്ങാടിയില്‍ നടന്ന സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.

## Article Content

അരിക്കുളം: നാടിന്റെ പ്രിയപ്പെട്ടവനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നാടിന്റെ ആശയുമായിരുന്ന കാരയാട് തറമ്മലങ്ങാടി കെ.വി ബഷീറിന്റെ വിയോഗം നാടിന്റെ തേങ്ങലായി. പ്രദേശത്തുകാരുടെ പ്രിയങ്കരനും നാട്ടുകാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കുകയും അവരുടെ എന്താവശ്യങ്ങളും സ്വന്തമായേറ്റെടുക്കുകയും ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുന്ന സൗമ്യമായ പെരുമാറ്റത്തിനുടമയായ കെ.വി ബഷീറിന്റെ വിയോഗത്തില്‍ തറമ്മലങ്ങാടിയില്‍ നടന്ന സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.

ഇ.കെ അഹമ്മദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.കെ കമല അധ്യക്ഷത വഹിച്ചു. കെ.കെ മാധവന്‍, പൊയിലങ്ങല്‍ അമ്മത്, സി രാമദാസ്, ടി.കെ ബാലകൃഷ്ണന്‍, ഇ.കെ ബഷീര്‍, കെ.കെ വേണുഗോപാല്‍, ടി മുത്തു കൃഷ്ണന്‍, ആവള മുഹമ്മദ്, കെ അപ്പു, ഷമീര്‍ തറയങ്ങാട്ട്, ഷുഹൈബ് തറമ്മല്‍, തറമ്മല്‍ അബ്ദുല്‍സ്സലാം, എന്‍.കെ അഷറഫ്, കെ.വി ശങ്കരന്‍, അബ്ദുല്‍ അസീസ് സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366517/an-all-party-meeting-was-held-in-tharammalangadi-on-the-death-of-kv-basheer)