---
title: " വാര്‍ഡ്അംഗത്തിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ കയറി രോഗികളെ ഭീഷണിപ്പെടുത്തിയതായി പരാതി"
english_title: "Complaint alleging that a ward member led an attack on a hospital and threatened patients"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366703/complaint-alleging-that-a-ward-member-led-an-attack-on-a-hospital-and-threatened-patients"
published_at: "2026-06-18T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33886e2b512_fayiz.JPG"
keywords: []
---

#  വാര്‍ഡ്അംഗത്തിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ കയറി രോഗികളെ ഭീഷണിപ്പെടുത്തിയതായി പരാതി

> **Lead Summary:** **പേരാമ്പ്ര : **നൊച്ചാട് സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ വൈദ്യുതി ഇല്ലന്ന് പരാതി പറഞ്ഞതിന്റെ പേരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പത്തോളം പേര്‍ രാത്രി ആശുപത്രിയില്‍ എത്തി രോഗികളെ ഭീഷണിപ്പെടുത്തിയതായി ആക്ഷേപം.

## Article Content

**പേരാമ്പ്ര : **നൊച്ചാട് സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ വൈദ്യുതി ഇല്ലന്ന് പരാതി പറഞ്ഞതിന്റെ പേരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പത്തോളം പേര്‍ രാത്രി ആശുപത്രിയില്‍ എത്തി രോഗികളെ ഭീഷണിപ്പെടുത്തിയതായി ആക്ഷേപം.

നൊച്ചാട് സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ തിങ്കളാഴ്ച്ച വൈകിട്ട് മുതല്‍ വൈദ്യുതി ഇല്ലായിരുന്നതിനാല്‍. ചികില്‍സയിലുള്ള രോഗികളും കൂട്ടിരിപ്പുകാരും പതിനാലാം വാര്‍ഡ് അംഗം റസ്ല സിറാജിനോട് ഞങ്ങള്‍ ഇരുട്ടിലാണ് മെഴുക് തിരിയെങ്കിലും സംഘടിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ട് രാത്രി 7 മണിക്ക് ഫോണ്‍ ചെയ്തന്നും രാത്രി 10.30 ന് സ്വന്തം പാര്‍ട്ടിക്കാരെയും കൂട്ടി രാത്രി പ്രവേശനനിയന്ത്രണമുള്ള ആശുപത്രിക്ക് അകത്ത് കയറി പരാതി പറഞ്ഞ രോഗികളെ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം.

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ ഭീഷണിപ്പെടുത്തുകയും രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധമുയരുകയാണ് പതിനാല് രോഗികള്‍ ഒപ്പിട്ട നിവേദനം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി.

മെഡിക്കല്‍ ഓഫീസര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ഗ്രാമ പഞ്ചായത്തിനും പരാതി നല്‍കി. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ ലീഗുകാര്‍ അതിക്രമിച്ച് കയറി രോഗികളെ ഭീഷണിപ്പെടുത്തിയ നടപടിയില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

സിപിഐ എം നേതൃത്വത്തില്‍ ആശുപത്രി പരിസരത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ടി.എം ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. എം.രമേശന്‍ ,ഡി. എം രജി, എന്‍.പി ഷിജു, പ്രഭാ ശങ്കര്‍, കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366703/complaint-alleging-that-a-ward-member-led-an-attack-on-a-hospital-and-threatened-patients)