---
title: "നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ ക്രമക്കേട്"
english_title: "Major irregularities in the employment guarantee scheme in Nochad Grama Panchayat."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366711/major-irregularities-in-the-employment-guarantee-scheme-in-nochad-grama-panchayat"
published_at: "2026-06-18T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33901d8ac6d_fayiz.JPG"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ ക്രമക്കേട്

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് 1ാം വാര്‍ഡില്‍ രാവറ്റമംഗലം വെള്ളിലോട്ട് ഭാഗത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ക്രമക്കേട് നടക്കുന്നതായി കണ്ടെത്തി.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് 1ാം വാര്‍ഡില്‍ രാവറ്റമംഗലം വെള്ളിലോട്ട് ഭാഗത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ക്രമക്കേട് നടക്കുന്നതായി കണ്ടെത്തി.

40 ഓളം തൊഴിലാളികള്‍ കാലത്തും ഉച്ചയ്ക്കും ഫോട്ടോ എടുത്ത് പോകുന്നതല്ലാതെ ജോലിയെടുക്കുന്നില്ലന്ന് നാട്ടുകാരില്‍ നിന്നു ലഭിച്ച പരാതിയെ തുടര്‍ന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു മിനി വട്ടക്കണ്ടി, വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മല്‍, തൊഴിലുറപ്പ് എന്‍ഞ്ചീനിയര്‍ അനുശ്രീ എന്നിവര്‍ സൈറ്റ് സന്ദര്‍ശനം നടത്തിയത്.

സൈറ്റില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ തൊഴിലെടുക്കുന്നുണ്ടായിരുന്നില്ല. ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍ മാറ്റുമാര്‍ എന്നിവരെ സൈറ്റില്‍ വിളിച്ചു വരുത്തിയെങ്കിലും വ്യക്തമായ മറുപടി നല്‍കാതെ പ്രശ്‌നം മാപ്പാക്കി തീര്‍ക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.

ഈ ഗുരുതരമായ കൃത്യവിലോപനത്തിനെതിരെ ശക്തമായ നടപടിക സ്വീകരിക്കണമെന്നാണ് നാട്ടുകാരും പരിസരവാസികളും ആവശ്യപ്പെടുന്നത്. തുടര്‍ന്ന് പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ കണക്കിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366711/major-irregularities-in-the-employment-guarantee-scheme-in-nochad-grama-panchayat)