---
title: " ആശുപത്രി അക്രമ സംഭവം; പ്രതിഷേധവുമായി യുഡിഎഫ്"
english_title: "Hospital violence incident; UDF protests"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366724/hospital-violence-incident-udf-protests"
published_at: "2026-06-18T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33981bc2569_fayiz.JPG"
keywords: []
---

#  ആശുപത്രി അക്രമ സംഭവം; പ്രതിഷേധവുമായി യുഡിഎഫ്

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഗവണ്‍മെന്റ് ആയുര്‍വേദിക് ആശുപത്രിയില്‍ വൈദ്യുതി നിലച്ച് ഇരുട്ടിലായപ്പോള്‍ മെഴുകുതിരി എത്തിച്ചു കൊടുത്തത് രാഷ്ട്രീയ പ്രേരിതമായി ഹോസ്പിറ്റലില്‍ അതിക്രമിച്ചു കയറി എന്നാരോപിച്ച് നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് അംഗം റസ്‌ല സിറാജ് പിസിയെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഗവണ്‍മെന്റ് ആയുര്‍വേദിക് ആശുപത്രിയില്‍ വൈദ്യുതി നിലച്ച് ഇരുട്ടിലായപ്പോള്‍ മെഴുകുതിരി എത്തിച്ചു കൊടുത്തത് രാഷ്ട്രീയ പ്രേരിതമായി ഹോസ്പിറ്റലില്‍ അതിക്രമിച്ചു കയറി എന്നാരോപിച്ച് നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് അംഗം റസ്‌ല സിറാജ് പിസിയെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി.

സിപിഎം നിലപാടിനെതിരെ നൊച്ചാട് മേഖല യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൊച്ചാട് ഹെല്‍ത്ത് സെന്ററില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. റസ്ല വാര്‍ഡില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ വിരളി പൂണ്ട് ആണ് സിപിഎം റസ് ല ക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് ഇറങ്ങിയതെന്നും,

കുത്തക വാര്‍ഡ് പിടിച്ചെടുത്ത വാര്‍ഡ് അംഗത്തിനെതിരെ നേരത്തെയും വ്യാജ ആരോപണങ്ങളായി രംഗത്ത് വന്നിരുന്നുവെന്നും അവര്‍ പറഞ്ഞു.

പ്രതിഷേധ യോഗം യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ എം.കെ റസാക്ക് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് മേഖല ചെയര്‍മാന്‍ രാജന്‍ കണ്ടോത്ത് അധ്യക്ഷത വഹിച്ചു.

അന്‍വര്‍ ഷാ നൊച്ചാട് മുഖ്യ പ്രഭാഷണം നടത്തി. ടി. കുഞ്ഞമ്മത്, എ.വി സന്തോഷ്, പി.സി മുഹമ്മദ് സിറാജ്, പനോട്ട് അബൂബക്കര്‍, എ.പി അസീസ്, ടി.ടി അബ്ദുല്‍ സലാം, കാസിം രയരോത്ത്, ഫൗസിയ, മുനീര്‍ നൊച്ചാട്,പി കെ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366724/hospital-violence-incident-udf-protests)