---
title: "ചെറിയ സിനിമ മേളയിലെ വലിയ സിനിമയായി"
english_title: "A small film becomes a big film at the festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366729/a-small-film-becomes-a-big-film-at-the-festival"
published_at: "2026-06-18T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a339f56e8fbc_fayiz.JPG"
keywords: []
---

# ചെറിയ സിനിമ മേളയിലെ വലിയ സിനിമയായി

> **Lead Summary:** **പേരാമ്പ്ര: **ലഹരിക്കെതിരെ ഒരുപറ്റം വിദ്യാര്‍ത്ഥികളെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരിച്ച സിനിമയാണ് മയങ്ങുന്നില്ല കണ്ണുകള്‍ എന്ന ഹൃസ്വ സിനിമ .

## Article Content

**പേരാമ്പ്ര: **ലഹരിക്കെതിരെ ഒരുപറ്റം വിദ്യാര്‍ത്ഥികളെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരിച്ച സിനിമയാണ് മയങ്ങുന്നില്ല കണ്ണുകള്‍ എന്ന ഹൃസ്വ സിനിമ .

മദ്യ ലഹരി മാഫിയകള്‍ക്കെതിരെ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ സംഘടിച്ച' ഒരു ഗ്രാമത്തിന്റെ സൈ്വര്യ ജീവിതത്തിന് തടസ്സം നില്‍ക്കുന്ന ഇത്തരം സാമൂഹ്യ ഗ്രോഹികളെ സംഘ ശക്തി കൊണ്ട് ഇല്ലായ്മ ചെയ്യുന്ന കഥയാണ് മയങ്ങുന്നില്ല കണ്ണുകള്‍.

മലബാര്‍ സൗഹൃദവേദി കോഴിക്കോട് സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചെറിയ സിനിമ വലിയ സിനിമയായി മാറി കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയെടുത്തു.

കുട്ടികള്‍ക്കൊപ്പം കേന്ദ്ര കഥാപാത്രങ്ങളായി ടിവി ശശി, രാമചന്ദ്രന്‍, രാജീവന്‍ കാരയാട് , നീതു ചക്കിട്ടപ്പാറ, മിനി കാരയാട്, ധനിഷ ഷാജി കാവുന്തറ. എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ഈ സിനിമയിലെ മുഖ്യകഥാപാത്രങ്ങളായി. പേരാമ്പ്ര അലങ്കാര്‍ മൂവീസില്‍ ഈ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

ധനിഷ കാരയാട് നിര്‍മ്മാണവും തിരക്കഥയും നിര്‍വഹിച്ച ഈ ചിത്രത്തിന്റെ കഥയും ഗാനവും സംഗീതവും സംവിധാനവും ദാസന്‍ കെ പെരുമണ്ണയാണ്.

മുഖ്യ സഹകാരി ബാലചന്ദ്രന്‍ പാറചോട്ടില്‍ ആനുകാലിക പ്രസക്തി ഏറെയുള്ള ഈ സാമൂഹ്യ ബോധവല്‍ക്കരണ സിനിമ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നാട്ടങ്ങാടികളില്‍ നേരിട്ട് പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് .

മുഖ്യ പിന്നണി പ്രവര്‍ത്തകരായ ശശി, ടി വി രാമചന്ദ്രന്‍, രാജീവന്‍ കാരയാട് ,ധനിഷ കാരയാട് ,മിനി കാരയാട് , കെ.ദാസന്‍ പെരുമണ്ണ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366729/a-small-film-becomes-a-big-film-at-the-festival)