---
title: "മേപ്പയ്യൂരില്‍ നവീകരിച്ച പൊതുവിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു"
english_title: "Renovated Public Distribution Center inaugurated at Maypayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36680/renovated-public-distribution-center-inaugurated-at-maypayur"
published_at: "2022-04-09T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625151767565e_RATION1.jpg"
keywords: []
---

# മേപ്പയ്യൂരില്‍ നവീകരിച്ച പൊതുവിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മേപ്പയ്യൂര്‍ **: ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി സിവില്‍ സപ്ലെസിന് കീഴിലുള്ള മേപ്പയൂര്‍ ടൗണിലെ നവീകരിച്ച പൊതുവിതരണ കേന്ദ്രം എ ആര്‍ ഡി 94 റേഷന്‍ കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍ **: ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി സിവില്‍ സപ്ലെസിന് കീഴിലുള്ള മേപ്പയൂര്‍ ടൗണിലെ നവീകരിച്ച പൊതുവിതരണ കേന്ദ്രം എ ആര്‍ ഡി 94 റേഷന്‍ കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗം ഇ.കെ. റാബിയ അധ്യക്ഷത വഹിച്ചു.

റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ഷിംജിത്ത്, കെ. സുരേഷ്, എ.കെ.ആര്‍.ഡി.എ സെക്രട്ടറി പി. പവിത്രന്‍, മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, മുജീബ് കോമത്ത്, കെ.വി. നാരായണന്‍, സി.എം. ബാബു, പി.പി. കരുണാകരന്‍, കെ.സി. ബബീഷ്, വി. രാമചന്ദ്രന്‍, പി. പ്രശാന്ത്, പ്രസിത, ടി.എം. ബിജു എന്നിവര്‍ സംസാരിച്ചു.

മുതിര്‍ന്ന റേഷന്‍ കാര്‍ഡ് ഉടമ യു. ചിരുതയെ സി.കെ. കേളപ്പന്‍ പൊന്നാട അണിയിച്ചു ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36680/renovated-public-distribution-center-inaugurated-at-maypayur)