---
title: "പാറക്കടവില്‍ മരം വീണ് ഓട് മേഞ്ഞ വീട് തകര്‍ന്നു"
english_title: "A tree fell on   the house collapsed at parakkadv"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36683/a-tree-fell-on-the-house-collapsed-at-parakkadv"
published_at: "2022-04-09T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625157465596e_0000 house collapse.JPG"
keywords: []
---

# പാറക്കടവില്‍ മരം വീണ് ഓട് മേഞ്ഞ വീട് തകര്‍ന്നു

> **Lead Summary:**  **പേരാമ്പ്ര**: പാലേരി പാറക്കടവിലെ കരിങ്ങാറ്റി സുധിയുടെ ഓട് മേഞ്ഞ വീട് തകര്‍ന്നു. ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് മരം വീണത്.

## Article Content

 **പേരാമ്പ്ര**: പാലേരി പാറക്കടവിലെ കരിങ്ങാറ്റി സുധിയുടെ ഓട് മേഞ്ഞ വീട് തകര്‍ന്നു. ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് മരം വീണത്.

സുധിയും പറക്കമുറ്റാത്ത കുട്ടികളുമടങ്ങുന്നതാണ് കുടുംബം. ഓട് പകുതിയോളം പൊട്ടി പോകുകയും കഴുക്കോലും പട്ടികയ്ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

സംഭവസമയത്ത് സുധിയുടെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് പെട്ടെന്ന് പുറത്തേക് ഇറങ്ങി ഓടിയതിനാല്‍ ആളപായം സംഭവിച്ചില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36683/a-tree-fell-on-the-house-collapsed-at-parakkadv)