---
title: "കൃഷിയിട സംരക്ഷണ യജ്ഞം; ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "Farmland conservation campaign; One-day seminar organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366893/farmland-conservation-campaign-one-day-seminar-organized"
published_at: "2026-06-19T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34d9c63ea02_uuuuuuuuuuyyyyyyyyyyyyyyyyy.jpg"
keywords: []
---

# കൃഷിയിട സംരക്ഷണ യജ്ഞം; ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി:** കേന്ദ്ര കാര്‍ഷിക വിജ്ഞാനകേന്ദ്രവും കര്‍ഷക മോര്‍ച്ചയും സംയുക്തമായി പെരുവണ്ണാമൂഴിയിലെ കേന്ദ്ര കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ വെച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടും സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ഷാജി രാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പെരുവണ്ണാമൂഴി:** കേന്ദ്ര കാര്‍ഷിക വിജ്ഞാനകേന്ദ്രവും കര്‍ഷക മോര്‍ച്ചയും സംയുക്തമായി പെരുവണ്ണാമൂഴിയിലെ കേന്ദ്ര കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ വെച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടും സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ഷാജി രാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 12 വര്‍ഷങ്ങളായി നരേന്ദ്രമോദി ഗവര്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ സുസ്ഥിരവികസനം നടത്താന്‍ വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് അതിന്റെ ഭാഗമായി ജൈവകൃഷി പരിപോഷിപ്പിക്കുകയും അതിനെ ശക്തിപ്പെടുത്തുകയും നാടിന്റെ ജൈവ വ്യവസ്ഥ തിരിച്ചു പിടിക്കാനും ആരോഗ്യമുള്ള ഒരു പുതു തലമുറയെ സൃഷ്ടിക്കാനു വേണ്ടിയുള്ള നിരവധി പദ്ധതികളും പ്രചാരണപ്രവര്‍ത്തനങ്ങളും കാര്‍ഷിക മേഖലയില്‍ നടത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നമ്മുടെ രാജ്യത്ത് ഒരു പുതിയ വിപ്ലവകരമായ പരിണാമം കാര്‍ഷിക മേഖലയില്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് മോദി ഗവണ്‍മെന്റും കര്‍ഷകമോര്‍ച്ചയും ഇത്തരത്തിലുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.വി.കെ മേധാവി ഡോക്ടര്‍ പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രാമദാസ് മണലേരി മുഖ്യപ്രഭാഷണം നടത്തി. ഡോ: ഷംസുദീന്‍, വി.കെ സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു. വി.കെ സിദ്ദീഖ്, കെ.എം പ്രകാശ്, കെ ഐശ്വര്യ, ഡോ: ബി പ്രദീപ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. കര്‍ഷക മോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡണ്ട് ഒ.പി ദിലീപന്‍ സ്വാഗതവും പറഞ്ഞ ചടങ്ങില്‍ ഡോ: കെ.എം. പ്രകാശ് നന്ദിയും പറഞ്ഞു. കെ.വി.കെ പരിസരത്ത് സ്പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഷാജി രാഘവന്‍ ഫലവ്യക്ഷതൈ നടുകയും സെമിനാറിന്റെ ഭാഗമായി വിവിധ കാര്‍ഷികോല്‍പ്പന്നങ്ങളുടെയും ഫലവ്യക്ഷ തൈ പ്രദര്‍ശനവും വിത്ത് വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366893/farmland-conservation-campaign-one-day-seminar-organized)