---
title: "ഡിജിറ്റല്‍ കാലത്തെ സ്ത്രീ വായന; സെമിനാര്‍ സംഘടിപ്പിച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്"
english_title: "Women's reading in the digital age; Meppayur Grama Panchayat organizes seminar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366923/womens-reading-in-the-digital-age-meppayur-grama-panchayat-organizes-seminar"
published_at: "2026-06-19T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34f03ba9885_fayiz.JPG"
keywords: []
---

# ഡിജിറ്റല്‍ കാലത്തെ സ്ത്രീ വായന; സെമിനാര്‍ സംഘടിപ്പിച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്

> **Lead Summary:** **മേപ്പയ്യൂര്‍: **ലോക വായനാദിനത്തോടനുബന്ധിച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ യും ജിആര്‍സി യുടെയും നേതൃത്വത്തില്‍ ഡിജിറ്റല്‍ കാലത്തെ സ്ത്രീ വായന'എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ലോക വായനാദിനത്തോടനുബന്ധിച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ യും ജിആര്‍സി യുടെയും നേതൃത്വത്തില്‍ ഡിജിറ്റല്‍ കാലത്തെ സ്ത്രീ വായന'എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

സിഡിഎസ്ഹാളില്‍ സിഡിഎസ്ഹാളില്‍ വെച്ച് നടത്തിയ സെമിനാര്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.നിബിത  ഉദ്ഘാടനം ചെയ്തു.

പട്ടോറക്കല്‍ അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ സിഡിഎസ് നഫീസാ പട്ടോറക്കല്‍ ലൈബ്രറിക്ക് കൈമാറി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജ്യോതി അധ്യക്ഷത വഹിച്ചു.

ഡിജിറ്റല്‍ കാലത്തെ സ്ത്രീ വായന എന്ന വിഷയത്തെ ആസ്പദമാക്കി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ.ഷിംജിത്ത് ക്ലാസ് നയിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. ലിജീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.എം രമേശ്, സുരേഷ് കീഴന, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബിജി തുടങ്ങിയവര്‍ സംസാരിച്ചു. സിഡിഎസ് ഭരണസമിതി അംഗങ്ങള്‍, എഡിഎസ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു,

സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ എം. ടി. ലീല സ്വാഗതം പറഞ്ഞ ചടങ്ങില്‍ സാമൂഹ്യ ഉപസമിതി കണ്‍വീനര്‍ പ്രിന്‍സി മുട്ടത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366923/womens-reading-in-the-digital-age-meppayur-grama-panchayat-organizes-seminar)