---
title: "പകര്‍ച്ചവ്യാധികള്‍ക്കെതിരെ സര്‍വകക്ഷി യോഗം ചേര്‍ന്ന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്"
english_title: "Changaroth Grama Panchayat holds all-party meeting against epidemics"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366934/changaroth-grama-panchayat-holds-all-party-meeting-against-epidemics"
published_at: "2026-06-19T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34fc4fa2bbb_lailu.JPG"
keywords: []
---

# പകര്‍ച്ചവ്യാധികള്‍ക്കെതിരെ സര്‍വകക്ഷി യോഗം ചേര്‍ന്ന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്

> **Lead Summary:** **ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ സര്‍വകക്ഷി യോഗം ചേര്‍ന്നു. ഒരു ഷിഗല്ല കേസും നിരവധി വയറിളക്ക രോഗങ്ങളും ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വകക്ഷി യോഗം ചേര്‍ന്നത്.

## Article Content

**ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ സര്‍വകക്ഷി യോഗം ചേര്‍ന്നു. ഒരു ഷിഗല്ല കേസും നിരവധി വയറിളക്ക രോഗങ്ങളും ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വകക്ഷി യോഗം ചേര്‍ന്നത്.

വൈസ് പ്രസിഡന്റ് സുനന്ദ് ശങ്കറിന്റെ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ദയ രാധാകൃഷ്ണന്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും വിശദീകരിച്ചു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വാര്‍ഡ് തല അവലോകന യോഗങ്ങളും, ഗ്രാമസഭകളും വിളിച്ചുചേര്‍ക്കാനും, പൊതുജനങ്ങള്‍ക്കും സ്‌കൂള്‍-അങ്കണവാടി കേന്ദ്രീകരിച്ചും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ,യോഗത്തില്‍ തീരുമാനിച്ചു.

കൂടാതെ മൈക്ക് അനൗണ്‍സ്‌മെന്റ്, ഫോഗിംഗ്, കിണറുകളുടെ സൂപ്പര്‍ ക്ലോറിനേഷന്‍, സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഡ്രൈ ഡേ ആചരണം ഊര്‍ജിതമാക്കാനും തീരുമാനമായി.

യോഗത്തില്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍, സ്‌കൂള്‍ അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ആര്‍ ആര്‍ ടി. വളണ്ടിയര്‍മാര്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

.വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് കെ. അറിയിച്ചു.

ജെഎച്ച്‌ഐ. മഹേഷ് കുട്ടമ്പത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഉബൈദ്, അഷറഫ്, കെ.ബി.താര, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികരും, സന്നദ്ധ പ്രവര്‍ത്തകരും യോഗത്തില്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വപ്ന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366934/changaroth-grama-panchayat-holds-all-party-meeting-against-epidemics)