---
title: "ബജറ്റില്‍ താലൂക്ക് ഉള്‍പ്പെടെ പേരാമ്പ്ര നിയോജക മണ്ഡലത്തിനായ് നിരവധി പ്രഖ്യാപനങ്ങള്‍"
english_title: "Several announcements for Perambra constituency including taluk in the budget"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367017/several-announcements-for-perambra-constituency-including-taluk-in-the-budget"
published_at: "2026-06-19T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3554d445b9c_bgh.jpg"
keywords: []
---

# ബജറ്റില്‍ താലൂക്ക് ഉള്‍പ്പെടെ പേരാമ്പ്ര നിയോജക മണ്ഡലത്തിനായ് നിരവധി പ്രഖ്യാപനങ്ങള്‍

> **Lead Summary:** **പേരാമ്പ്ര : **വി.ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ വാഗ്ദാനങ്ങള്‍ പാലിച്ച പ്രഖ്യാപനങ്ങള്‍. ഇന്ദിര ഗ്യാരണ്ടി പ്രകാരം വാഗ്ദാനം ചെയ്ത എല്ലാ കുടുംബത്തിനും 25 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് പദ്ധതി ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ബജറ്റില്‍ താലൂക്ക് ഉള്‍പ്പെടെ പേരാമ്പ്ര നിയോജക മണ്ഡലത്തിനായ് നിരവധി പദ്ധതികളാണ് വാരിക്കോരി നല്‍കിയിട്ടുള്ളത്.

## Article Content

**പേരാമ്പ്ര : **വി.ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ വാഗ്ദാനങ്ങള്‍ പാലിച്ച പ്രഖ്യാപനങ്ങള്‍. ഇന്ദിര ഗ്യാരണ്ടി പ്രകാരം വാഗ്ദാനം ചെയ്ത എല്ലാ കുടുംബത്തിനും 25 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് പദ്ധതി ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ബജറ്റില്‍ താലൂക്ക് ഉള്‍പ്പെടെ പേരാമ്പ്ര നിയോജക മണ്ഡലത്തിനായ് നിരവധി പദ്ധതികളാണ് വാരിക്കോരി നല്‍കിയിട്ടുള്ളത്.

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ വാഗ്ദാനങ്ങള്‍ പാലിച്ച പ്രഖ്യാപനങ്ങള്‍. ഇന്ദിര ഗ്യാരണ്ടി പ്രകാരം വാഗ്ദാനം ചെയ്ത എല്ലാ കുടുംബത്തിനും 25 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് പദ്ധതി ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ബജറ്റില്‍ താലൂക്ക് ഉള്‍പ്പെടെ പേരാമ്പ്ര നിയോജക മണ്ഡലത്തിനായ് നിരവധി പദ്ധതികളാണ് വാരിക്കോരി നല്‍കിയിട്ടുള്ളത്.

പേരാമ്പ്ര താലൂക്ക് രൂപീകരണത്തിന് 30 ലക്ഷം രൂപയാണ് നീക്കിവെച്ചത്. വിദ്യാഭ്യാസം, കായിക പരിശീലനം, കായിക ശാസ്ത്ര ഗവേഷണം, സ്‌പോട്സ് മെഡിസിന്‍, സ്‌പോര്‍ട്സ് മാനേജെന്റ്‌റ്, കായികസാങ്കേതിക വിദ്യ എന്നീ മേഖലകളെ ഏകോപിപ്പിക്കുന്ന ഒരു സമഗ്ര സ്‌പോര്‍ട്സ് സര്‍വ്വകലാശാലയുടെ രൂപീകരണം.

പെരുവണ്ണാമൂഴി ടൂറിസം, ചേനായികടവ് പാലം, പാറക്കടവ്- തോട്ടത്താംകണ്ടി റോഡ്, ആവളപാണ്ടി കൃഷിയോഗ്യമാക്കല്‍, മേപ്പയ്യൂര്‍ ടൗണ്‍ വികസനം, നിരപ്പംകുന്നിലെ സ്റ്റേഡിയം നവീകരണം, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നവീകരണം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി (ചാലിക്കര സബ് സെന്റര്‍) പന്ന്യാംകോട്ട 'റോഡ് നിര്‍മ്മാണം, അരിക്കുളം പഞ്ചായത്തില്‍ കളിസ്ഥലം, പേരാമ്പ്ര സിഡിസിയുടെ നവീകരണം, സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയം (120 മീറ്റര്‍ നീളത്തിലും 80 മീറ്റര്‍ വീതിയിലും ചക്കിട്ടപാറ അങ്ങാടിക്ക് അടുത്ത് ഇറിഗേഷന്റെ കൈവശം ഉള്ള ഭൂമി ഉപയോഗിച്ച് ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സന്‍ പേരില്‍ നിര്‍മ്മിക്കുക.),

അരിക്കുളം ഖാദി കേന്ദ്രം പുനരുദ്ധാരണം, പേരാമ്പ്ര മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി കെട്ടിടം, ചെമ്പനോട-മുള്ളന്‍കുന്ന് റോഡ് (ചക്കിട്ടപാറമരുതോങ്കര പഞ്ചായത്തുകളെ/പേരാമ്പ്ര-നാദാപുരം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നു. ബിഎംആര്‍സി രീതിയില്‍ 3 കിലോമീറ്റര്‍), വാല്യക്കോട് അംഗനവാടി സ്മാര്‍ട്ട് അംഗനവാടി, വാളൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിന് ചൈല്‍ഡ് ഫ്രണ്ട് ലി പാര്‍ക്ക് നിര്‍മ്മാണം, ജാനകി വയല്‍ സാംസ്‌കാരിക നിലയം, നൊച്ചാട്-കുടുംബാരോഗ്യ കേന്ദ്രം-വെള്ളിയൂര്‍ സബ് സെന്റര്‍ കെട്ടിടം, പേരാമ്പ്ര ബൈപാസ് - ബസ് സ്റ്റാന്‍ഡ് ലിങ്ക് റോഡ്, അരിക്കുളം-നടേരി-മുത്താമ്പി റോഡ്,

ചക്കിട്ടപാറ സ്‌പോര്‍ട്സ് കോംപ്ലക്‌സും നീന്തല്‍ക്കുളവും, നൊച്ചാട്-ചേനോളി കനാല്‍പാലം, പേരാമ്പ്ര ടൗണില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും സാംസ്‌കാരിക കേന്ദ്രവും, കടിയങ്ങാട് പാലം ഭിന്നശേഷി സൗഹൃദ പാര്‍ക്ക്, പേരാമ്പ്ര-പോളിടെക്‌നിക്ക് (ചങ്ങരോത്ത്), പേരാമ്പ്ര ഹൈസ്‌കൂള്‍-ചേര്‍മല-ചെമ്പവളവ്-ബൈപാസ്സ് റോഡ്, നൊച്ചാട് താഴ വേങ്ങോളി താഴ റോഡ്, കടിയങ്ങാട്-കരിങ്കണ്ണി-പടിഞ്ഞാറത്തറ റോഡ്, കൈതേരിമുക്ക് ടൂറിസം എന്നി പദ്ധതികള്‍ക്കാണ് ബജറ്റില്‍ അംഗീകാരം ലഭിച്ചതെന്ന് അഡ്വ. ഫാത്തിമ തഹിലിയ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367017/several-announcements-for-perambra-constituency-including-taluk-in-the-budget)