---
title: "പേരാമ്പ്ര ചാനിയം കടവ് വടകര റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സ് അനുവദിക്കണമെന്ന് യൂത്ത് ലീഗ്"
english_title: "Youth League demands allotment of KSRTC bus on Perambra Channel Kadavu Vadakara route"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36713/youth-league-demands-allotment-of-ksrtc-bus-on-perambra-channel-kadavu-vadakara-route"
published_at: "2022-04-09T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62517318ad3e6_KSRTC1.jpg"
keywords: []
---

# പേരാമ്പ്ര ചാനിയം കടവ് വടകര റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സ് അനുവദിക്കണമെന്ന് യൂത്ത് ലീഗ്

> **Lead Summary:** **എരവട്ടൂര്‍** : ചാനിയം കടവ് വടകര റൂട്ടില്‍ ലോക്ക് ഡൗണിന് ശേഷം ബസ്സുകള്‍ കുറവായത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു.

## Article Content

**എരവട്ടൂര്‍** : ചാനിയം കടവ് വടകര റൂട്ടില്‍ ലോക്ക് ഡൗണിന് ശേഷം ബസ്സുകള്‍ കുറവായത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു.

പേരാമ്പ്രയില്‍ നിന്ന് ദിവസേന നിരവധി ആളുകളാണ് വടകര ഭാഗത്തേക്ക് യാത്ര ചെയ്യുന്നത്. കോറോണക്ക് മുന്‍പ് നിരവധി ബസുകള്‍ ഇടവിട്ട് സര്‍വീസ് നടത്തിയിരുന്ന റൂട്ടില്‍ ഇപ്പോള്‍ വളരെ കുറച്ചു ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

ഇത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.രാവിലെയും വൈകിയിട്ടും നിരവധിപേരാണ് ഈ റൂട്ടില്‍ ബസുകളെ ആശ്രയിക്കുന്നത്.

വടകരയിലെയും പേരാമ്പ്രയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തേണ്ട വിദ്യാര്‍ഥികള്‍, ജോലിക്കാര്‍ അടക്കമുള്ളവരുടെ യാത്ര പ്രശ്‌നത്തിന് പരിഹാരമായി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സ് സര്‍വീസ് ആരംഭിക്കണമെന്ന് യൂത്ത് ലീഗ് എരവട്ടൂര്‍ ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു.

ആര്‍.എം. നിഷാദ്, സഫീര്‍ മഠത്തില്‍, പി.കെ. അന്‍സാര്‍, പി.എം. റിഷാദ്, സുഹൈല്‍ മൂര്‍ക്കത്, ഷഫീഖ് പുതിയൊട്ടില്‍, കെ.ടി. അന്‍ഷാദ്, ജംസല്‍ ആനേരിക്കുന്ന്, പി. റഹീം, പി. നംസല്‍, എന്‍.കെ. ശമല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36713/youth-league-demands-allotment-of-ksrtc-bus-on-perambra-channel-kadavu-vadakara-route)