---
title: "കെ.എം. കണ്ണന്‍ ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു"
english_title: "K.M. Kannan's death anniversary observed appropriately at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367314/km-kannans-death-anniversary-observed-appropriately-at-perambra"
published_at: "2026-06-21T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a377d69120cb_gtrrrrrrrrrr.jpg"
keywords: []
---

# കെ.എം. കണ്ണന്‍ ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര : **കൂത്താളി സമര സേനാനിയും പേരാമ്പ്ര മണ്ഡലത്തിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്‌ററ് - കര്‍ഷക പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച നേതാവുമായിരുന്ന കെ.എം. കണ്ണന്‍ മാസ്റ്ററുടെ 12-ാമത് ചരമവാര്‍ഷികം ആവടുക്കയില്‍ സമുചിതമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര : **കൂത്താളി സമര സേനാനിയും പേരാമ്പ്ര മണ്ഡലത്തിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്‌ററ് - കര്‍ഷക പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച നേതാവുമായിരുന്ന കെ.എം. കണ്ണന്‍ മാസ്റ്ററുടെ 12-ാമത് ചരമവാര്‍ഷികം ആവടുക്കയില്‍ സമുചിതമായി ആചരിച്ചു.

സ്മൃതികുടീരത്തില്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ പുഷ്പചക്രം അര്‍പ്പിച്ചു. പുഷ്പാര്‍ച്ചനയില്‍ നിരവധി പേര്‍ പങ്കെടുത്തു. എന്‍.പി. ബാബു പതാക ഉയര്‍ത്തി. ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞിക്കണ്ണന്‍, എന്‍.പി. ബാബു എന്നിവര്‍ സംസാരിച്ചു. പി.എം. കുമാരന്‍ സ്വാഗതം പറഞ്ഞു.

ജൂണ്‍ 23 ന് പന്തിരിക്കരയില്‍ നടക്കുന്ന പൊതുയോഗത്തോടെ വാര്‍ഷികാചരണ പരിപാടികള്‍ സമാപിക്കും. പൊതുയോഗത്തില്‍ നാസര്‍ കൊളായി, കെ.വി. കുഞ്ഞിക്കണ്ണന്‍, കെ. സുനില്‍ പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367314/km-kannans-death-anniversary-observed-appropriately-at-perambra)