---
title: "മേപ്പയ്യൂരിലെ കിഴക്കയില്‍ കെ നാരായണന്‍ അന്തരിച്ചു"
english_title: "Meppayurhakkayil K Narayanan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367366/meppayurhakkayil-k-narayanan-passed-away"
published_at: "2026-06-21T14:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37aab77a9ca_rtttttrrrrrrrrrrrrrrrrrrrrr.jpg"
keywords: []
---

# മേപ്പയ്യൂരിലെ കിഴക്കയില്‍ കെ നാരായണന്‍ അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂരിലെ കിഴക്കയില്‍ കെ നാരായണന്‍ അന്തരിച്ചു. സിപിഐ(എം) ഹൈസ്‌കൂള്‍ ബ്രാഞ്ച് അംഗമാണ്. കൊയിലാണ്ടി താലൂക്ക് സീനിയര്‍ സിറ്റിസണ്‍ സഹകരണസംഘത്തിന്റെ ഡയറക്ടര്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം ഭാരവാഹി, കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി നേതാവ്, സിപിഐ(എം) മഠത്തും ഭാഗം മുന്‍ബ്രാഞ്ച് സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂരിലെ കിഴക്കയില്‍ കെ നാരായണന്‍ അന്തരിച്ചു. സിപിഐ(എം) ഹൈസ്‌കൂള്‍ ബ്രാഞ്ച് അംഗമാണ്. കൊയിലാണ്ടി താലൂക്ക് സീനിയര്‍ സിറ്റിസണ്‍ സഹകരണസംഘത്തിന്റെ ഡയറക്ടര്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം ഭാരവാഹി, കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി നേതാവ്, സിപിഐ(എം) മഠത്തും ഭാഗം മുന്‍ബ്രാഞ്ച് സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ ചന്ദ്രിക, പരേതയായ മീനാക്ഷി. മക്കള്‍ കെ രാജീവന്‍ (സിപിഐ എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, കൊയിലാണ്ടി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം, മേപ്പയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), വിനോദന്‍, കെ ബിജു (ദുബായ്), സുര്‍ജിത്ത്. മരുമക്കള്‍ സ്മിത (ചീഫ് അക്കൗണ്ടന്റ്, മേപ്പയ്യൂര്‍ ടൗണ്‍ ബാങ്ക്), എം ശുഭ (മുതുവണ്ണാച്ച), പി ഹൈമ (ചാലിക്കര).

സഹോദരങ്ങള്‍ കെ കുഞ്ഞിരാമന്‍ (സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും, മേലടി ബ്ലോക് പഞ്ചായത്തിന്റെയും മുന്‍പ്രസിഡണ്ട്), കെ ശങ്കരന്‍ (ഹെല്‍ബഫുഡ് പ്രോഡക്‌സ്), പരേതരായ കല്യാണി (കീഴരിയൂര്‍), സി.എം നാരായണി (കായണ്ണ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367366/meppayurhakkayil-k-narayanan-passed-away)